
ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ (ടി.കെ.എം). എസ്.യു.വി. മോഡലായ ഫോര്‍ച്യൂണര്‍, എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റ, ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് വാഹനമായ ഹൈലെക്‌സ് എന്നീ വാഹനങ്ങളുടെ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ വില്‍പ്പനയാണ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
ഡീസല്‍ എന്‍ജിനുകളുടെ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷനിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഡീസല്‍ വാഹനങ്ങളുടെ എമിഷന്‍, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ടൊയോട്ട അറിയിച്ചു. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.
1 ജി.ഡി, 2 ജി.ഡി, എഫ് 33എ എ്ന്നീ മൂന്ന് ഡിസല്‍ എന്‍ജിനുകളുടെ ഔട്ട്പുട്ട് സര്‍ട്ടിഫിക്കേഷനിലാണ് പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 2.8 ലിറ്റര്‍ 1 ജി.ഡി, 2.4 ലിറ്റര്‍ 2 ജി.ഡി എന്നീ എന്‍ജിനുകളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്ന വാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ടൊയോട്ട ഇന്‍ഡസ്ട്രീസ് കോര്‍പറേഷനാണ് ഈ എന്‍ജിനുകള്‍ നിര്‍മിക്കുന്നത്. ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലെക്‌സ് എന്നീ വാഹനങ്ങള്‍ക്കാണ് ഈ എന്‍ജിനുകള്‍ കരുത്തേകുന്നതും.
വാഹനങ്ങളുടെ പ്രൊഡക്ഷന്‍ പതിപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇ.സി.യു. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വാഹനങ്ങളുടെ ഹോഴ്‌സ് പവര്‍ ഔട്ട്പുട്ട് പെര്‍ഫോമെന്‍സ് പരിശോധിക്കുന്നത്. ഇതിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റിലെ പോരായ്മകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സമിതി അന്വേഷിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. എന്നാല്‍, ഹോഴ്‌സ് പവര്‍, ടോര്‍ക്ക് എന്നിവ ഉയര്‍ത്തി കാണിച്ചിട്ടില്ലെന്നും ടൊയോട്ട അറിയിച്ചു.
വിതരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ഈ മൂന്ന് വാഹനങ്ങളുടെയും ഉത്പാദനം തുടരുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. അതുപോലെ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, ഹൈലെക്‌സ് തുടങ്ങിയ വാഹനങ്ങളുടെ ബുക്കിങ്ങ് സ്വീകരിക്കുന്നതും തുടരും. ഡീലര്‍ഷിപ്പുകളിലേക്ക് വാഹനം എത്തിച്ചിട്ടും ഉപയോക്താവിന് കൈമാറിയിട്ടില്ലെങ്കില്‍ ഇത് സംബന്ധിച്ച് വ്യക്തത വരുത്താനും കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ കമ്പനി ഖേദവും പ്രകടിപ്പിച്ചു.
Content Highlights: Toyota temporarily halted the distribution of three diesel models
Published: 01 Feb 2024, 12:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented