ടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍-ഡീസല്‍ വിലയുടെ ദുരിതം താങ്ങാനാവാത്ത സാധാരണക്കാര്‍ക്കുമേല്‍ ഇരട്ടി പ്രഹരമെന്നോണമാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ നിരക്കിലും പിഴത്തുകയിലുമുള്ള വര്‍ധന. രണ്ടും മൂന്നും മുതല്‍ പത്തിരട്ടി വരെയാണ് വര്‍ധന. രജിസ്ട്രേഷന്‍ പുതുക്കാനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനുമൊക്കെ ചാര്‍ജ് കുത്തനെ കൂട്ടിയതോടെ വാഹന ഉടമകളുടെ നെഞ്ചിലും തീയേറുകയാണ്. 

To advertise here,

ആയിരത്തില്‍ താഴെ മാത്രം നല്‍കേണ്ടിയിരുന്ന പല സേവനങ്ങള്‍ക്കും ഇനിമുതല്‍ അനേകായിരങ്ങള്‍ നല്‍കേണ്ടിവരും. ഇങ്ങനെ പോയാല്‍ പുതിയ വാഹനം വാങ്ങാനും ആളുകള്‍ മടിക്കുന്ന സ്ഥിതിയായേക്കുമെന്ന ആശങ്കയിലാണ് വാഹന വ്യവസായ മേഖല. ഏപ്രില്‍ ഒന്നു മുതലാണ് പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ പൊളിക്കല്‍ നയത്തിന്റെ ചുവടുപിടിച്ചാണ് നിരക്കുവര്‍ധന.

പിഴയിലും വര്‍ധന 

രജിസ്ട്രേഷന്‍ പുതുക്കാനും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും വൈകിയാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനയുണ്ട്. പിഴത്തുകയിലെ വര്‍ധന, സമയത്ത് കാര്യങ്ങള്‍ ചെയ്യുന്ന സ്ഥിതിയിലേക്ക് വാഹന ഉടമകളെ എത്തിക്കുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ പങ്കുവെക്കുന്നത്.

പിഴത്തുക ഇനി ഇങ്ങനെ...

രജിസ്ട്രേഷന്‍ പുതുക്കല്‍

  • ടൂവീലര്‍, കാര്‍, മറ്റു നോണ്‍ ട്രാന്‍സ്പോര്ട്ട് വെഹിക്കിള്‍ (എന്‍.ടി.വി.)
     
  • നിലവില്‍ മൂന്നു മാസം വരെ വൈകിയാല്‍ 100 രൂപ, ആറുമാസം വരെ വൈകിയാല്‍ 200 രൂപ,
     
  • ആറുമാസത്തിന് മുകളില്‍ 300 രൂപ
     
  • ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപ,
     
  • മറ്റ് എന്‍.ടി.വി.കള്‍ക്ക് പ്രതിമാസം 500 രൂപ

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്

  • ടൂവീലര്‍, ഓട്ടോറിക്ഷ എന്നിവയ്ക്ക് നിലവില്‍ പ്രതിമാസം 100 രൂപ,
     
  • മോട്ടോര്‍ കാബ് പ്രതിമാസം 150
     
  • മറ്റു ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പ്രതിമാസം 200 രൂപ

ഇവയ്‌ക്കെല്ലാം ഫിറ്റ്നസ് എടുക്കാന്‍ വൈകിയാല്‍ ഇനി മുതല്‍ പ്രതിദിനം 50 രൂപ പിഴയടക്കേണ്ടി വരും. ഇത് വലിയ ജനദ്രോഹമാണെന്ന് വാഹന ഉടമകള്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു.