ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്ന ചരക്കുവാഹനങ്ങള്‍ക്ക് ഇനി അതത് തഹസില്‍ദാര്‍മാര്‍ പാസ് അനുവദിക്കും. ദുരന്തനിവാരണനിയമപ്രകാരം തഹസില്‍ദാര്‍ 'ഇന്‍സിഡന്റ് കമാന്‍ഡര്‍' ആയതിനാലാണ് ഇത്. നിലവില്‍ മോട്ടോര്‍ വെഹിക്കിള്‍സ് വകുപ്പ് അധികൃതരാണ് പാസ് നല്‍കുന്നത്.

To advertise here,

പുനലൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ (ആര്‍.ഡി.ഒ.) ബി.ശശികുമാര്‍ ബുധനാഴ്ച പുനലൂരില്‍ വിളിച്ചുചേര്‍ത്ത തഹസില്‍ദാര്‍മാരുടെയും സപ്ലൈ ഓഫീസര്‍മാരുടെയും മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍മാരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം മേയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഏതാനും കാര്യങ്ങള്‍ പരിഗണിച്ചശേഷമേ പാസ് അനുവദിക്കാവൂ. 

ഇവയാണ് ആ കാര്യങ്ങള്‍:

  • പാസ് ലഭിക്കേണ്ട മൊത്തവ്യാപാരികള്‍ വാഹനത്തിന്റെയും വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും വിവരങ്ങള്‍ സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഈ അപേക്ഷ സപ്ലൈ ഓഫീസര്‍ അന്വേഷിച്ച് വ്യക്തമായ ശുപാര്‍ശയോടുകൂടി തുടര്‍നടപടികള്‍ക്കായി ജോയിന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറണം. ഇവിടെനിന്ന് വ്യക്തമായ ശുപാര്‍ശയോടുകൂടി തഹസില്‍ദാര്‍ക്ക് കൈമാറണം.
  • ലഭിക്കുന്ന അപേക്ഷകള്‍ തഹസില്‍ദാര്‍മാര്‍ ആവശ്യമായ എല്ലാ വിവരങ്ങളോടുംകൂടി രജിസ്റ്ററില്‍ സൂക്ഷിക്കണം. ശേഷം രേഖകള്‍ പരിശോധിച്ച് പാസ് അനുവദിക്കണം.
  • സംസ്ഥാനത്തിന് അകത്തുള്ള മൊത്തവ്യാപാരികളില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീടുകളില്‍ കച്ചവടം ചെയ്യുന്നവര്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍നിന്ന് ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡ് വാങ്ങണം.
  • ഇന്‍സിഡന്റ് കമാന്‍ഡറുടെ പാസില്ലാത്ത ഒരു വാഹനവും അതിര്‍ത്തി കടത്തിവിടാന്‍ പാടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തണം.
  • ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫീസര്‍ വാഹനത്തിലുള്ളവരെ പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം.

Content Highlights: Tehsildar Will Provide Entry Pass For Goods Service Vehicle