അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാരും സഹായികളും അവരുടെ പേരുള്‍പ്പെടുന്ന സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖകളും കൈയില്‍ കരുതണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. 

To advertise here,

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലീസ് മേധാവിമാര്‍ക്കും അയച്ച കത്തിലാണ് ഡി.ജി.പി. ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നതതല ചര്‍ച്ചയിലെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ചരക്ക് വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാരും ഒരു സഹായിയുമാണ് ഉണ്ടാകേണ്ടത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികളില്‍ പലപ്പോഴും ഒരു ഡ്രൈവര്‍മാത്രമാണ് ഉണ്ടാവുക. 

ഈ പഴുത് മുതലെടുത്ത് രണ്ടാമത്തെ ഡ്രൈവറും സഹായിയുമെന്ന പേരില്‍ കേരളത്തിലേക്കും കേരളത്തില്‍ നിന്നു തിരിച്ചും ആള്‍ക്കാരെ കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അയല്‍സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

Content Highlights: Self Declaration For Interstate Goods Truck