വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തെത്തുടര്‍ന്നാണ് രാത്രി 10-നു ശേഷവും രാവിലെ അഞ്ചിന് മുന്‍പുള്ളതുമായ യാത്രകള്‍ വിദ്യാഭ്യാസവകുപ്പ് വിലക്കിയത്.

തിരുവനന്തപുരം: സ്‌കൂള്‍ വിനോദയാത്രകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാവിലക്ക് ലംഘിക്കുന്നതിനെത്തുടര്‍ന്ന് അപകടങ്ങള്‍ വ്യാപകം. 2023-ല്‍ പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ മരണത്തിനി ടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തെത്തുടര്‍ന്നാണ് രാത്രി 10-നു ശേഷവും രാവിലെ അഞ്ചിന് മുന്‍പുള്ളതുമായ യാത്രകള്‍ വിദ്യാഭ്യാസവകുപ്പ് വിലക്കിയത്.
എന്നാല്‍, മോട്ടോര്‍വാഹനവകുപ്പും, വിദ്യാഭ്യാസവകുപ്പും അയഞ്ഞതോടെ നിയമലംഘനം വ്യാപകമാണ്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ നെല്ലാപ്പാറ ചൂരപ്പട്ട വളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ. എച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടിരുന്നു. മൂന്നാറില്‍നിന്ന് മടങ്ങിയ ബസാണ് രാത്രി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്. ഡ്രൈവറുടെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.
രാത്രിക്കുമുന്‍പേ എത്തിച്ചേരാന്‍ പാകത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നതെന്നും വഴിമധ്യേ വൈകിയെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇത് സ്ഥിരീകരിക്കാന്‍ ബസിന്റെ ജിപിഎസ് യാത്രാവിവരങ്ങള്‍ പരിശോധിക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.
യാത്രയ്ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. ബസ് പരിശോധിച്ച് അനധികൃത ശബ്ദ ലൈറ്റ് സംവിധാനങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് വ്യവസ്ഥ. രാത്രിയാത്ര ഒഴിവാക്കിവേണം റൂട്ട് തയ്യാറാക്കാന്‍.
അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹായം തേടണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശമുണ്ടെങ്കിലും അത് ചില സ്‌കൂള്‍ അധികൃതര്‍ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുന്ന റൂട്ട് വഴിമധ്യേ ലംഘിക്കുന്നുമുണ്ട്. ബസിന്റെ ജിപിഎസ് പരിശോധനയില്‍ ഇത് കണ്ടെത്താമെങ്കിലും മോട്ടോര്‍വാഹനവകുപ്പ് അതിന് തുനിയാറില്ല.
Content Highlights: Despite a ban on night travel for school tours after a fatal accident, buses continue to violate rules, leading to more accidents. Learn more about the risks and regulations.
Published: 04 Dec 2025, 08:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented