റോഡിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ട്രാൻസ്പോർട്ട് കമ്മീഷണർ. കാൽനട യാത്രക്കാർ മുതൽ ചരക്ക് വാഹന ഡ്രൈവർമാർ വരെ നിരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു വിശദീകരിക്കുന്നു.
'കാൽനടയാത്രക്കാർ, ഇരുചക്രവാഹനങ്ങള്‍, മൂച്ചക്രവാഹനങ്ങള്‍, നാല് ചക്രമുള്ള വാഹനങ്ങള്‍, വലിയ വാഹനങ്ങള്‍ എന്നിങ്ങനെ അഞ്ച് തരം ആളുകളാണ് റോഡ് ഉപയോഗിക്കാറുള്ളത്. ഇടതുവശത്തോട് ചേർന്നാണ് ഇന്ത്യയിൽ വാഹനം ഓടിക്കുന്നത്. കാൽനടയാത്രക്കാർ നടക്കേണ്ടത് വലതുഭാഗത്താണ്. എതിർവശത്ത് നിന്നുള്ള വാഹനങ്ങൾ വരുന്നത് നമുക്ക് കാണാൻ സാധിക്കണം. നടപ്പാത ഉണ്ടെങ്കിലും ഇല്ലെങ്കിലും റോഡിന്റെ വലതുവശത്ത് നടക്കുന്നത് നല്ലതാണ്. വാഹനം ബാലൻസ് തെറ്റി നേർക്ക് വന്നാലും പെട്ടെന്ന് ചാടി മാറാൻ പറ്റും.
രാജ്യത്ത് ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത് ഇരുചക്രവാഹന യാത്രക്കാരാണ്. ഹെവി വാഹനങ്ങളോട് തൊട്ട് ചേർന്ന് ഇരുചക്രവാഹനം ഓടിക്കുക, തൊട്ടടുത്ത് നിർത്തുക എന്നത് അപകടമാണ്. ഒരു നിശ്ചിത ഉയരത്തിലായിരിക്കും ഹെവി വെഹിക്കിൾ ഓടിക്കുന്നയാൾ ഇരിക്കുന്നത്. അദ്ദേഹത്തിന് ഇടത് വശത്തും വലത് വശത്തും ബ്ലൈൻഡ് സ്പോട്ട്സ് ഉണ്ടാകും. ബ്ലൈൻഡ് സ്പോട്ടിൽ ആൾ നിന്നാലും വാഹനം ഓടിച്ചാലും അദ്ദേഹത്തിന് കാണാൻ സാധിക്കില്ല.
ഓട്ടോറിക്ഷകളെ സംബന്ധിച്ച് ബാലൻസ് കുറവാണ്. യു ടേൺ എടുക്കുന്നത് ഏറെ ശ്രദ്ധിച്ച് വേണം.
ഫോർ വീലേഴ്സ് ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ അണ്ടർടേക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഓവർ ടേക്ക് ചെയ്യുമ്പോൾ 500 മീറ്റർ ദൂരം കാണാമെങ്കിൽ മാത്രം ഓവർ ടേക്ക് ചെയ്യുക. വേറെ വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി വേണം ഓവർടേക്ക് ചെയ്യാൻ.
ഹെവി വാഹനങ്ങളിലെ ഡ്രൈവർ ബ്ലൈൻഡ് സ്പോട്ടുകളെ ശ്രദ്ധിക്കണം. ഡ്രൈവർ ഉയരത്തിൽ ഇരിക്കുമ്പോൾ താഴത്തെ വശം കാണാൻ സാധിക്കുന്ന തരത്തിൽ ബ്ലൈൻഡ് സ്പോട്ട് മിറർസ് ഫിറ്റ് ചെയ്യണം' - ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞു.
Content Highlights: road safety transport commissioner c h nagaraju explaining
Published: 04 Jan 2025, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented