താനെ: റോഡിലെ കുഴിയിലോ ആൾത്തുളയിലോ വീണ് മരിച്ചവരുടെ ബന്ധുക്കൾക്ക് ആറുലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 50,000 മുതൽ രണ്ടരലക്ഷം രൂപവരെയും നഷ്ടപരിഹാരം നൽകാൻ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.
ഈ നഷ്ടപരിഹാരം കരാറുകാരിൽനിന്ന് ഈടാക്കിയ പിഴയിൽനിന്നോ അല്ലെങ്കിൽ അന്വേഷണത്തിനുശേഷം കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥൻ, എൻജിനിയർ, എന്നിവരിൽനിന്നോ ഈടാക്കാനും ഉത്തരവിൽ പറഞ്ഞു.
റോഡിൽ കുഴികൾ നികത്താതെ കിടക്കുക, ആൾത്തുളകൾ തുറന്നു കിടക്കുക തുടങ്ങിയ അശ്രദ്ധകൾ മൂലം അപകടങ്ങൾ ഉണ്ടായാൽ ബന്ധപ്പെട്ട നഗരസഭ, പൊതുനിർമാണ വിഭാഗം, ദേശീയ ഹൈവേ അതോറിറ്റി, കരാറുകാർ, എൻജിനിയർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ആ അപകടങ്ങൾക്ക് ഉത്തരവാദികളായി കാണുമെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി.
ഇതിന്റെ പശ്ചാത്തലത്തിൽ കോടതി നിർദേശം നിഷ്ഠയോടെ പാലിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞതായി താനെ നഗരസഭ അറിയിച്ചു.
Content Highlights: Mumbai High Court orders ₹6 lakh compensation for road accident deaths due to potholes. Injured to receive up to ₹2.5 lakh. Liability on officials & contractors.
Published: 27 Oct 2025, 09:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented