
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹമാണ് നടന്‍ നാഗചൈതന്യയുടേതും നടി ശോഭിത ധുലിപാലയുടേതും. ഡിംസബര്‍ നാലിന് ഹൈദരാബാദില്‍വെച്ച് വിവാഹം നടക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, വിവാഹത്തിന് മുന്നോടിയായി നാഗാർജുന സ്വന്തമാക്കിയ ആഡംബര കാറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ച. 2.5 കോടിയോളം രൂപ വിലമതിക്കുന്ന ലെക്സസ് കാറാണ് നാഗാർജുന സ്വന്തമാക്കിയത്. പുതിയ കാറുമായി അദ്ദേഹം ആർ.ടി.ഒ. ഓഫീസിലെത്തിയതോടെയാണ് വിഷയം പുറത്തറിയുന്നത്. വീഡിയോ നിമിഷനേരംകൊണ്ടുതന്നെ ആരാധകർ ഏറ്റെടുത്തു.
ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും നാഗചൈതന്യയുടേതും ശോഭിതയുടേയും വിവാഹവേദിയെന്നാണ് റിപ്പോർട്ടുകൾ. അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ആദ്യഭാര്യ. 2017-ല്‍ വിവാഹിതരായ ഇവര്‍ നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറില്‍ വേര്‍പിരിഞ്ഞതായി പ്രഖ്യാപിച്ചു. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.
നാഗചൈതന്യയുടേതും ശോഭിതയുടേയും വിവാഹത്തിന് പുറമെ മറ്റൊരു കല്യാണ വിശേഷം കൂടെ നാഗാർജുന ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇളയ മകൻ അഖിൽ അക്കിനേനിയും സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയമാണ് കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹനിശ്ചയ വിവരം അറിയിച്ച താരം സൈനബിനെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. 2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറി.
Content Highlights: Ahead Of Naga Chaitanya And Sobhita Dhulipalas Wedding, Nagarjuna Brings Home Car Worth Rs 2.5 Crore
Published: 30 Nov 2024, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented