ഓഗസ്റ്റ് അഞ്ചിനാണ് അടൂരിൽവെച്ച് ജീപ്പിന് പിഴയിട്ടത്. ഈ സംഭവത്തിൽ ആറന്മുള എം.എൽ.എ. അബിൻ വർക്കി ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ട് പരാതിപ്പെട്ടിരുന്നു.

അടൂർ: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ടെന്ന് ആരോപിച്ച് രണ്ട് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി മൂന്നുദിവസത്തിനകം ട്രാൻപോർട്ട് കമ്മിഷണർ പിൻവലിച്ചു. അടൂർ എം.വി.ഡി. സ്‌ക്വാഡ് എ.എം.വി.ഐ.മാരായ ബി.എസ്.ലൈജു, എം.ഷമീർ എന്നിവരെയാണ് തിരിച്ചെടുത്തത്.
ലൈജുവിനെ കഴക്കൂട്ടത്തേക്കും ഷമീറിനെ മാവേലിക്കരയിലേക്കും മാറ്റി. ഇതും ഇവർക്ക് അനുകൂലമാണെന്ന് പറയുന്നു. ഓഗസ്റ്റ് അഞ്ചിനാണ് അടൂരിൽവെച്ച് ജീപ്പിന് പിഴയിട്ടത്. ഈ സംഭവത്തിൽ ആറന്മുള എം.എൽ.എ. അബിൻ വർക്കി ഗതാഗതമന്ത്രി സി.പി.ജോണിനോട് നേരിട്ട് പരാതിപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ നടപടി 'അനൗചിത്യപരം' എന്ന് കണ്ടെത്തി ഏഴാംതീയതി സസ്‌പെൻഡ് ചെയ്തു.
ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടയിലല്ല വാഹനത്തിനെതിരേ നടപടിയെടുത്തതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. അടൂരിൽ പതിവ് പരിശോധനക്കിടെയാണ് പിഴയിട്ടത്. നിയമവിരുദ്ധ ലൈറ്റുകളും മറ്റും ഘടിപ്പിച്ചതിന് 2024-ൽ ഇതേ വാഹനത്തിന് പിഴ ചുമത്തിയിരുന്നു. നിയമം പാലിച്ചതിന് അച്ചടക്കനടപടി നേരിട്ടുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥരുടെ വിമർശനം.
തിങ്കളാഴ്ച മോട്ടോർ വാഹന ഉദ്യോഗസ്ഥർ സംസ്ഥാന വ്യാപകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തി പ്രതിഷേധിച്ചു. ഇതിന് എല്ലാവർക്കും മെമ്മോ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ രണ്ടുദിവസമായി പിഴയീടാക്കാതെയാണ് വാഹന പരിശോധന നടത്തിയിരുന്നത്. തുടർദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധം ആലോചിക്കുന്നതിനിടെയാണ് സസ്‌പെൻഷൻ സർക്കാർ പിൻവലിച്ചത്.
കൊല്ലത്തും സമാന നടപടി
പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് നൽകിയെന്ന കാരണത്തിലാണ് കൊല്ലം ആർ.ടി.ഒ. ഓഫീസിലെ എം.വി.ഐ.മാരായ സുദിൻ ഗോപി, ശരത് എസ്. കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തത്. ഇപ്പോൾ സുദിൻ ഗോപിയെ കണ്ണൂർ എൻഫോഴ്സ്മെന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും ശരത് എസ്. കുമാറിനെ തൃശ്ശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലും നിയമിച്ചു.
Content Highlights: Suspension of Adoor MVD AMVIs B.S. Laiju and M. Shameer revoked within three days., Officers transferred to Kazhakoottam and Mavelikara respectively., MVD staff staged a statewide protest wearing black badges against the disciplinary action., Kollam RTO officers were also suspended in a separate fitness certification case.
Published: 11 Aug 2026, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented