കാക്കനാട്: നമ്പർപ്ലേറ്റ് മടക്കിവെച്ചും പിന്നിലത്തേത് ഊരിമാറ്റിയുമുള്ള ന്യൂജെനറേഷൻ ബൈക്കുകൾ, നമ്പർപ്ലേറ്റ് വായിക്കാൻ കഴിയാത്തവിധം ക്രാഷ് ഗാർഡ് വെച്ചു മറച്ച ചരക്കുലോറികൾ, നമ്പർപ്ലേറ്റിൽ ചെളിയും മണ്ണും പുരട്ടി അവ്യക്തമാക്കുന്ന ടിപ്പർ-ടോറസ് ലോറികൾ, നമ്പർ ചുരണ്ടിമാറ്റിയ മറ്റു ചില വാഹനങ്ങൾ...
നിയമലംഘനം നടത്തുമ്പോൾ വണ്ടിനമ്പർ പോലീസും മറ്റും കാണാതിരിക്കാനുള്ള ‘നമ്പറുകൾ’ ഇങ്ങനെ നീളുന്നു. നിയമലംഘകർക്ക് പൂട്ടിടാനായി സ്ഥാപിച്ച ക്യാമറകളിൽ പിടിവീഴാതെ രക്ഷപ്പെടാനുള്ള ചില ബൈക്കുകാരുടെയും ലോറിക്കാരുടെയുമെല്ലാം കുറുക്കുവഴികൾ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു.
ഈ വാഹനങ്ങൾ അപകടങ്ങളിൽ പെടുമ്പോഴും നിയമലംഘനത്തിന് ക്യാമറയിൽ കുടുങ്ങുമ്പോഴും ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനാവുന്നില്ല. നമ്പർപ്ലേറ്റ് കാണാനാവാത്ത ഈ വാഹനങ്ങൾ ക്യാമറകളിൽ പെട്ടാൽപ്പോലും പലപ്പോഴും മനസ്സിലാക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സൈഡ് നമ്പർ ഉണ്ടെങ്കിൽ അത് ചരക്കുപൊതിഞ്ഞ ടാർപ്പായ കൊണ്ട് മറച്ചനിലയിലായിരിക്കും പലതിലും. പിക്കപ്പ് വാനുകളിൽ ഉൾപ്പെടെ ഇതാണ് സ്ഥിതി. മോട്ടോർവാഹന വകുപ്പും പോലീസും സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ വഴിയും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈവശമുള്ള ക്യാമറകൾ വഴിയും നിയമലംഘനങ്ങൾ െെകയോടെ പതിയുന്നുണ്ടെങ്കിലും വാഹന ഉടമയെ കണ്ടെത്താനോ, നിയമനടപടി സ്വീകരിക്കാനോ സാധിക്കാത്ത സാഹചര്യത്തിലാണ് അധികൃതർ.
നമ്പർപ്ലേറ്റുകളില്ലാത്ത വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നത് അപകടങ്ങൾക്കിടയാക്കാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ മഫ്തിയിൽ പിന്തുടർന്ന് എവിടെയെങ്കിലും നിർത്തിയിടുന്ന സമയത്ത് പിടികൂടുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.
നമ്പർപ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാൽ നേരിട്ടു കോടതിയിലേക്ക് കൈമാറും. പിന്നീട് കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. നമ്പർപ്ലേറ്റ് വികലമാക്കുന്നവർക്ക് 5000 രൂപ വരെ പിഴയും ചുമത്തുന്നുണ്ട്.
Content Highlights: Motor Vehicle Department intensifies crackdown on vehicles with obscured or removed number plates. Learn about the tactics used and the penalties involved.
Published: 12 Oct 2025, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented