
കുറ്റകൃത്യങ്ങളില് ഉള്പ്പെടുന്ന വാഹനങ്ങള് പൊളിച്ച് നീക്കാനുള്ള നടപടികള് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി തൃശൂരിലെ ഫ്ളാറ്റില് സുരക്ഷ ജീവനക്കാരനെ
കാറിടിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്റെ ഹമ്മര് എന്ന ആഡംബര എസ്.യു.വിയായിരിക്കും ആദ്യം പൊളിക്കുകയെന്നാണ് റിപ്പോര്ട്ട്. കുറ്റകൃത്യങ്ങളില് പെടുന്ന വാഹനങ്ങള് പൊളിക്കുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷന് റദ്ദാക്കുന്ന ആദ്യ വാഹനമാണ് നിഷാമിന്റെ ഹമ്മര് എന്നാണ് വിവരം.
വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയാല് കോടതിയുടെ അനുമതിയോടെ ഈ വാഹനം പൊളിക്കാനാണ് കളമൊരുങ്ങുന്നത്. ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില് വില വരുന്ന ഈ വാഹനം വര്ഷങ്ങളായി തൃശൂരിലെ പേരാമംഗലം പോലീസ് സ്റ്റേഷനിലാണുള്ളത്. ഇത്തരത്തില് കുറ്റകൃത്യങ്ങള്ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിവരം നല്കാന് മോട്ടോര് വാഹന വകുപ്പ് ഡി.ജി.പി. അനില് കാന്ത് മിശ്രയ്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
2015 ജനുവരിയിലാണ് നിഷാമിന്റെ കുറ്റകൃത്യം നടക്കുന്നത്. പുലര്ച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോള് ഗേറ്റ് തുറക്കാന് വൈകിയെന്ന് ആരോപിച്ച് തന്റെ ആഡംബര എസ്.യു.വിയായ ഹമ്മര് ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതേതുടര്ന്ന് നിഷാമിന് തൃശൂര് കോടതി ജീവപര്യന്തം കഠിനതടവും 24 വര്ഷം അധിക തടവും ശിക്ഷിക്കുകയും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
നിഷാമിന്റെ ഹമ്മറിന് പുറമെ, കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര് ഷംസുദ്ദീന് എന്നിവരെ കൊലപ്പെടുത്താന് ഉപയോഗിച്ച ലോറിയും പൊളിക്കുന്ന വാഹനങ്ങളുടെ പട്ടികയിലുണ്ട്. കൊലക്കേസുകളില് പ്രതികള് സഞ്ചരിക്കുന്ന വാഹനവും ഇനി മുതല് പ്രതിപ്പട്ടികയില് വരുമെന്നാണ് വിവരം. കുറ്റകൃത്യം നടപ്പാക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതാണെങ്കിലും സമാനമായ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്ട്ട്.
നിലവിലെ നിയമം അനുസരിച്ച് മോട്ടോര് വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളില് ഉള്പ്പെടുന്ന വാഹനങ്ങളുടെ മാത്രമേ രജിസ്ട്രേഷനും പെര്മിറ്റും റദ്ദാക്കാറുള്ളൂ. എന്നാല്, വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള് വര്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാഹനങ്ങള്ക്കെതിരേയും നടപടി സ്വീകരിക്കാന് തീരുമാനിച്ചതെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇന്ഷുറന്സ് റെഗുലേറ്ററി അതോറിറ്റിയുടെ നിര്ദേശം അനുസരിച്ച് ഹീനമായ കുറ്റകൃത്യങ്ങളില് പെടുന്ന വാഹനങ്ങളുടെ ഇന്ഷുറന്സ് റദ്ദാക്കാം.
Content Highlights: Motor vehicle department planing to demolish Nisham's Hummer SUV
Published: 08 Aug 2022, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented