മുംബൈ: എസ്എംഎൽ ഇസൂസു ഇനി മഹീന്ദ്രയ്ക്കുസ്വന്തം. 555 കോടി രൂപയ്ക്ക് കമ്പനിയുടെ 58.96 ശതമാനം ഓഹരികൾ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്തു. ഏറ്റെടുക്കലിന് അനുമതി പൂർത്തിയാകുന്ന മുറയ്ക്ക് എസ്എംഎൽ ഇസൂസുവിന്റെ പേര് എസ്എംഎൽ മഹീന്ദ്ര ലിമിറ്റഡ് എന്നുമാറ്റുമെന്നും കമ്പനി അറിയിച്ചു.

To advertise here,

2025 ഏപ്രിലിൽ എസ്എംഎൽ ഇസൂസുവിൽ ഓഹരി ഏറ്റെടുക്കുന്നതിന് മഹീന്ദ്ര ധാരണയായിരുന്നു. ഓഹരിയൊന്നിന് 650 രൂപ നിരക്കിലാണ് ഏറ്റെടുക്കൽ. ധാരണപ്രകാരം കമ്പനിയിൽ ജപ്പാനിലെ സുമിടോമോ കോർപ്പറേഷനുള്ള 43.96  
ശതമാനം ഓഹരികളും മഹീന്ദ്ര വാങ്ങി. 

കൂടാതെ ഇസൂസുവിനുള്ള 15 ശതമാനം ഓഹരികളും ഏറ്റെടുത്തു. സെബി ചട്ടപ്രകാരം വിപണിയിൽനിന്ന് 26 ശതമാനം ഓഹരികൾ വാങ്ങുന്നതിന് ഓപ്പൺ ഓഫറുമുണ്ടാകും. 3.5 ടൺ ശേഷിയുള്ള വാണിജ്യ വാഹന വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് ഏറ്റെടുക്കൽ. വിനോദ് സഹായിയെ കമ്പനിയുടെ ചെയർമാനായും ഡോ. വെങ്കട് ശ്രീനിവാസിനെ സിഇഒ യുമായും നിയമിച്ചിട്ടുണ്ട്.