കാരശ്ശേരി: ഭൂട്ടാനിൽനിന്ന് ആഡംബരകാറുകൾ സംസ്ഥാനത്തേക്ക് കടത്തുന്നതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മുക്കത്തുനിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന കാർ കാണാതായിരുന്നു. കാർ അന്വേഷിക്കുന്നതിനിടെ ഉടമതന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് തന്റെ വീട്ടിലുണ്ടെന്ന് അറിയിച്ചു.
കഴിഞ്ഞ നവംബർ ഒൻപതിനാണ് മുക്കത്തെ ഒരു ഗാരേജിനുസമീപം കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തശേഷം ഈ കാർ ഗാരേജിൽ സൂക്ഷിക്കാനേൽപ്പിച്ചതായിരുന്നു. കേസിന്റെ അന്വേഷണത്തിനായി കഴിഞ്ഞദിവസം ഗാരേജിലെത്തിയപ്പോഴാണ് കാർ കാണാതായ വിവരം കസ്റ്റംസ് അറിയുന്നത്.
തുടർന്ന്, കാർ കാണാനില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മുക്കം പോലീസിൽ പരാതിനൽകുകയായിരുന്നു. ഇതിനിടെയാണ് ഉടമ കാർ തന്റെ വീട്ടിലുണ്ടെന്ന് വിളിച്ചറിയിച്ചത്. ഗാരേജിൽനിന്ന് കാർ കെട്ടിവലിച്ചാണ് ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണ് വിവരം. കസ്റ്റംസ് നൽകിയ പരാതി സംബന്ധിച്ച് പ്രാഥമികാന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ കേസെടുക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
നികുതിവെട്ടിച്ചുള്ള ആഡംബരകാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സെപ്റ്റംബർ 23-ന് നടത്തിയ ഓപ്പറേഷൻ നുംഖൂർ പരിശോധനയ്ക്കിടെയാണ് മുക്കത്ത് ഗാരേജിനടുത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കാർ കണ്ടെത്തിയത്.
കസ്റ്റംസ് അന്വേഷണത്തിൽ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്ന് കൊണ്ടുവന്ന വാഹനങ്ങൾ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നായി 16 കാറുകൾ പിടിച്ചെടുത്തിരുന്നു.
Content Highlights: Customs officials are searching for a luxury car seized in Kozhikode, suspected to be part of a Bhutan car smuggling ring. The owner has now claimed it`s at his home.
Published: 22 Jan 2026, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented