അടച്ചുപൂട്ടല്‍ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ ഹൈക്കോടതി നിര്‍ദേശിച്ച തുകയീടാക്കി വിട്ടുനല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. 

To advertise here,

ഇരുചക്രമുച്ചക്ര വാഹനങ്ങള്‍ക്ക് 1000 രൂപയും കാര്‍, ജീപ്പ് തുടങ്ങിയ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും പിഴയീടാക്കും. ഇടത്തരം ചരക്ക് വാഹനങ്ങള്‍, സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് കാര്യേജ് എന്നിവയ്ക്ക് 4000 രൂപയും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് 5000 രൂപയുമാണു പിഴ.

ടി.ആര്‍.5 രസീത് നല്‍കി പണം സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും ക്രമസമാധാനവിഭാഗം സബ് ഇന്‍സ്‌പെക്ടര്‍മാരെയും ചുതലപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. 

പോലീസ് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന സമ്മതപത്രത്തിനൊപ്പം ആര്‍.സി. ബുക്ക്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവയുടെ പകര്‍പ്പും നല്‍കണം.

Content Highlights: Lock Down Violation; Police Release Seized Vehicles