തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും മോട്ടോര്‍വാഹന വകുപ്പും കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വാഹനപ്രദര്ശനമായ ട്രാന്‍സ്പോ 2025-ന് എത്തുന്ന സന്ദര്‍ശകര്‍ക്കായി കെഎസ്ആര്‍ടിസി പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളില്‍ സൗജന്യമായി എക്സ്പോ കേന്ദ്രമായ കനകക്കുന്നില്‍ എത്തിച്ചേരാം.
Also Read: താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരം; വീഡിയോ വൈറൽ, സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് KSRTC
ഇതോടൊപ്പം ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസ്സില്‍ കേവലം 20 രൂപ മാത്രം നല്കി നഗരക്കാഴ്ചകള്‍ ആസ്വദിച്ച് മേളയില്‍ എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ വികാസ് ഭവന് ഡിപ്പോ പരിസരത്തും പാര്‍ക്ക് ചെയ്യാവുന്നതാണ്.
പാര്‍ക്ക് ആന്‍ഡ് റൈഡ് പദ്ധതിയുടെ ഭാഗമായി ഓപ്പറേറ്റ് ചെയ്യുന്ന ഇലക്ട്രിക് ബസുകളുടെ റൂട്ടുകള്‍ താഴെ:
Content Highlights: KSRTC arranges park and ride facility for Transpo 2025 vehicle expo at Thiruvananthapuram
Published: 22 Aug 2025, 05:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented