
സ്ഥിരംയാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി. സ്മാര്‍ട്ട് ട്രാവല്‍കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കൊപ്പം ഇവ പരീക്ഷണാര്‍ഥം നടപ്പാക്കും. ഇവ ഉപയോഗിക്കാന്‍ പാകത്തിലുള്ള 5500 ടിക്കറ്റ് മെഷീനുകള്‍ കെ.എസ്.ആര്‍.ടി.സി. വാങ്ങുന്നുണ്ട്. മെഷീനുകള്‍ എത്തുന്നതോടെ മറ്റുജില്ലയിലേക്കും ട്രാവല്‍ കാര്‍ഡുകള്‍ വ്യാപിപ്പിക്കും.
സ്ഥിരംയാത്രക്കാരെ ആകര്‍ഷിക്കാന്‍ പാകത്തില്‍ ടിക്കറ്റ് നിരക്കില്‍ ഇളവനുവദിക്കും. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. സീസണ്‍ ടിക്കറ്റുകളും പരിഗണനയിലുണ്ട്. സ്മാര്‍ട്ട് കാര്‍ഡിനുവേണ്ടി യാത്രക്കാരില്‍നിന്ന് പണം ഈടാക്കില്ല. ഒരുവശത്ത് പരസ്യം പതിക്കുന്നതിലൂടെ കാര്‍ഡിന്റെ ചെലവ് കണ്ടെത്തും. യാത്രക്കാര്‍ക്ക് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് കാര്‍ഡുകള്‍. നിശ്ചിതതുക കാര്‍ഡിലേക്കുമാറ്റാം. ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് കാണിച്ചാല്‍ മതി. പണം നല്‍കി ടിക്കറ്റെടുക്കുന്നത് ഒഴിവാക്കാം.
ഒരിടവേളയ്ക്കുശേഷമാണ് ട്രാവല്‍കാര്‍ഡ് സംവിധാനം തിരികെയെത്തുന്നത്. 2017 ജനുവരി മുതല്‍ 2018 ഫെബ്രുവരിവരെ, അച്ചടിച്ച ട്രാവല്‍കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. 5000, 3000, 1500, 1000 എന്നിങ്ങനെ നാലുനിരക്കുകളിലായി 10,234 കാര്‍ഡുകളാണ് വിതരണംചെയ്തത്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് ആനുപാതികമായി മാറ്റംവരുത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്. ഈ പോരായ്മ ഇപ്പോള്‍ പരിഹരിച്ചു. സ്മാര്‍ട്ട് കാര്‍ഡുകളിലെ നിരക്കില്‍ എപ്പോള്‍വേണമെങ്കിലും മാറ്റംവരുത്താം. ഭാവിയില്‍ യാത്രക്കാര്‍ക്ക് സ്വയം കാര്‍ഡ് ഹാജരാക്കി യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലേക്ക് മാറ്റാനാകും.
ടിക്കറ്റ് മെഷീന്‍ നല്‍കുന്ന കമ്പനി കെ.എസ്.ആര്‍.ടി.സി. ആവശ്യപ്പെടുന്നതുപ്രകാരം ട്രാവല്‍ കാര്‍ഡുകള്‍ നല്‍കണമെന്ന വ്യവസ്ഥയും ഏര്‍പ്പെടുത്തി. നിശ്ചിത തുകയ്ക്ക് 24 മണിക്കൂര്‍ യാത്രചെയ്യാന്‍ പാകത്തിലുള്ള ഗുഡ്ഡേ കാര്‍ഡുകളും ഉടനെത്തും. നഗരങ്ങളിലെ സര്‍ക്കുലര്‍ സര്‍വീസുകളിലാകും ഇവ ഏര്‍പ്പെടുത്തുക. പുതിയ ടിക്കറ്റ് മെഷീനുകളുടെ പരീക്ഷണ ഉപയോഗം തിരുവനന്തപുരം സിറ്റി, പേരൂര്‍ക്കട ഡിപ്പോകളില്‍ ആരംഭിച്ചു.
Content Highlights: KSRTC Introduce Smart Card For Regular Passengers, KSRTC Bus
Published: 20 Oct 2021, 09:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented