കോട്ടയം:സംസ്ഥാനത്ത് ഇലക്‌ട്രിക് വാഹനങ്ങൾക്ക് പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കാൻ സ്വകാര്യ സംരംഭകരിൽനിന്ന് താത്‌പര്യപത്രം ക്ഷണിച്ച് കെഎസ്‌ഇബി. കേന്ദ്രസർക്കാരിന്റെ പിഎംഇ-ഡ്രൈവ് പദ്ധതിയിൽപ്പെടുത്തി ചാർജിങ് സ്റ്റേഷനുകൾക്ക് ലൊക്കേഷൻ സമർപ്പിക്കാനാണ് ഇപ്പോൾ താത്‌പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.
ചാർജ് പോയിന്റ് ഓപ്പറേറ്റർമാർക്ക് ആകെ ചെലവിന്റെ 80 ശതമാനം വരെ സബ്‌സിഡി കിട്ടുന്ന സ്‌കീമാണിത്. ട്രാൻസ്‌ഫോർമർ, കേബിളുകൾ, സ്വിച്ച്‌ഗിയർ തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സബ്‌സിഡിയുള്ളത്. അടിസ്ഥാന സൗകര്യവികസനത്തിനാണ് കൂടുതൽ ചെലവ് വരുന്നത്.
രാജ്യത്ത് ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടുകയാണ് ലക്ഷ്യം. കെഎസ്‌ഇബിയാണ് നോഡൽ ഏജൻസി. അപേക്ഷ സമർപ്പിക്കുന്നതിന് pmedrivekerala.kseb.in എന്ന പോർട്ടലും ഒരുക്കി. അപേക്ഷിക്കുന്ന ഏജൻസിക്ക് 10 ചാർജിങ് സ്റ്റേഷനെങ്കിലും സജ്ജീകരിച്ച് മുൻ പരിചയമുണ്ടാകണം.
ഒരു വർഷമെങ്കിലും ചാർജിങ് സ്റ്റേഷൻ നടത്തി പരിചയവും വേണം. ഒരു ഏജൻസിക്ക് 50 ലൊക്കേഷനുകൾവരെ സമർപ്പിക്കാം. ഏറ്റവും കുറഞ്ഞത് രണ്ടുസെന്റ് സ്ഥലമെങ്കിലുമുണ്ടാകണം. ഹൈവേ, വ്യാവസായിക മേഖലകൾ, മാർക്കറ്റ് കോംപ്ലക്‌സ്, റെസിഡെൻഷ്യൽ ഏരിയ തുടങ്ങി യാത്രാമധ്യേ എളുപ്പം ചാർജ് ചെയ്യാവുന്ന സ്ഥലങ്ങളാണ് പരിഗണിക്കുക.
പബ്ലിക് ചാർജിങ് സ്റ്റേഷനുകൾക്കായി കേന്ദ്ര സർക്കാർ 2000 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ജനുവരി അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം. യോഗ്യരായവരെ കെഎസ്‌ഇബി തിരഞ്ഞെടുക്കും. 700 ചാർജിങ് സ്റ്റേഷനുകളാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം 72,000 ചാർജിങ് സ്റ്റേഷനുകളാണ് കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ ലക്ഷ്യം. ഫോൺ: 0471 2514222.
Content Highlights: KSEB seeks private entrepreneurs to set up public EV charging stations across Kerala. Benefit from 80% central subsidy under the PM e-Drive scheme. Apply by Jan 5th!
Published: 25 Dec 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented