ഹൈ സെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റുകള്‍, ഡച്ച് റീച്ച് രീതി, ട്രാഫിക് സൈന്‍ ബോര്‍ഡുകളുടെ പ്രാധാന്യം, കുട്ടികള്‍ക്കായുള്ള ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളും ലക്ഷക്കണക്കിന് ആളുകളിലെത്തി.

കലഞ്ഞൂർ: റോഡിലൂടെ പായുന്ന ഓരോ വാഹനത്തിനും ലക്ഷ്യമുണ്ട്. ഓരോ യാത്രയ്ക്കും കഥയുമുണ്ട്. ചിലപ്പോൾ ഒരുനിമിഷത്തെ അശ്രദ്ധ, ഒരുതെറ്റായ തീരുമാനം, ഒരുചെറിയ നിയമലംഘനം പോലും ആ കഥയെ ദുരന്തമാക്കാം. ഇവിടെയാണ്, റോഡ് സുരക്ഷയുടെ സന്ദേശങ്ങൾ പുസ്തകങ്ങളുടെ താളുകളിൽ ഒതുങ്ങാതെ ഡിജിറ്റലായി ജനങ്ങളിലേക്ക് എത്തിക്കാൻ രണ്ടുപേർ പരിശ്രമിക്കുന്നത്.
നിയമങ്ങളുടെ കാഠിന്യത്തെ ജീവിതപാഠങ്ങളുടെ ലാളിത്യത്തിലേക്ക് വിവർത്തനം ചെയ്ത്, ലക്ഷക്കണക്കിന് ആളുകളുടെ മനസ്സിലേക്കും മൊബൈൽ സ്‌ക്രീനുകളിലേക്കും എത്തിച്ച ഗതാഗതവകുപ്പിന്റെ ശ്രദ്ധേയമായ ഡിജിറ്റൽ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കോന്നി ജോയിന്റ് ആർ.ടി.ഒ. കെ. അരുൺകുമാറും വെഹിക്കിൾ ഇൻസ്പെക്ടർ സജു പി.ചന്ദ്രനുമാണ്. അഞ്ചരമില്യൺ കാഴ്ചക്കാരെ നേടിയ വീഡിയോ മുതൽ ലക്ഷക്കണക്കിന് ആളുകളുടെ യാത്രാശീലങ്ങളെ സ്വാധീനിച്ച നിരവധി ബോധവത്കരണ സന്ദേശങ്ങൾ വരെയുണ്ട്.
വീഡിയോകൾക്കായി കണ്ടന്റ് തയ്യാറാക്കുന്നതും ക്യാമറയിലാക്കുന്നതും എഡിറ്റ് ചെയ്യുന്നതും കെ. അരുൺകുമാറാണ്. മറ്റ് വകുപ്പുകളിൽ ഇത്തരം വീഡിയോകൾ ചെയ്യുന്നതിനായി പ്രത്യേക ടീം തന്നെ ഉള്ളപ്പോൾ മോട്ടോർ വാഹനവകുപ്പിൽ ഇവരുടെ ജോലിസമയം കഴിഞ്ഞിട്ടാണ് വീഡിയോകൾ ചെയ്യുന്നത്. ഇത് വെറും വീഡിയോകളുടെ കഥയല്ല; സുരക്ഷിതമായ കേരളത്തിനായി സാങ്കേതികവിദ്യയെ ഉപയോഗിച്ചുള്ള സാമൂഹിക ദൗത്യത്തിന്റെ വിജയഗാഥയാണ്.
'സേഫാക്കുന്ന' അറിവുകൾ
പൂർണമായും അടച്ചിട്ട വാഹനങ്ങളിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള വീഡിയോ 55 ലക്ഷത്തിലധികം ആളുകൾ കണ്ടു. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ, ഡച്ച് റീച്ച് രീതി, ട്രാഫിക് സൈൻ ബോർഡുകളുടെ പ്രാധാന്യം, കുട്ടികൾക്കായുള്ള ചൈൽഡ് സീറ്റുകളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളും ലക്ഷക്കണക്കിന് ആളുകളിലെത്തി.
ടയറുകളുടെ പരിപാലനം, ടയറുകൾ മാറ്റേണ്ട സമയം, ഹെഡ് ലൈറ്റുകളുടെ ശരിയായ ഉപയോഗം, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന നടപടിക്രമങ്ങൾ തുടങ്ങിയവ സാധാരണ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഏറെ ഉപകാരപ്രദമായി.
സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള യോഗ്യതകൾ, സ്‌കൂൾ ബസുകളിലെ ഫയർ എക്സ്റ്റിങുഷറുകളുടെ ഉപയോഗം, കുട്ടികൾക്കായുള്ള ചൈൽഡ് സീറ്റുകളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളും ജനശ്രദ്ധ നേടി. റോഡ് സുരക്ഷ കുടുംബങ്ങളുടെ സുരക്ഷയാണെന്ന സന്ദേശമായിരുന്നു ഇതിൽ. ശബരിമല തീർഥാടന കാലത്ത് അയ്യപ്പഭക്തരുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും, ശബരിമല സേഫ് സോൺ കൺട്രോൾ റൂം വിവരങ്ങളും 'സീസണൽ ബോധവത്കരണ'മായി സ്‌ക്രീനിലെത്തി.
Content Highlights: Innovative use of digital media for public road safety education., Led by Konni Joint RTO K. Arun Kumar and Inspector Saju P. Chandran., Covers critical topics like carbon monoxide risks, tyre maintenance, and child seat safety., Effective seasonal awareness campaigns for Sabarimala pilgrims., Proof that individual initiative can drive large-scale social change.
Published: 28 Jun 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented