വർഷങ്ങൾക്കുശേഷം, കഴിഞ്ഞദിവസമാണ് പഴയ ഐക്കണിക് കൈനറ്റിക്ക് DX സ്കൂട്ടർ ഇലക്ട്രിക് ഹൃദയവുമായി തിരിച്ചെത്തിയത്. 90-കളിലെ തരംഗവും ഒരുപാടുപേരുടെ ഓർമകളിൽ ഇപ്പോഴും ജീവിക്കുന്ന ഒരു മോഡലായതിനാൽ തന്നെ എതിരാളികൾ കരുതിയിരിക്കണം, വന്നത് നിസ്സാരക്കാരനല്ല. ബജാജ് ചേതക് 3001, ടിവിഎസ് ഐക്യൂബ്, ഏഥർ റിസ്ത, ഹോണ്ട ആക്ടിവ ഇ തുടങ്ങിയ മറ്റ് ഇലക്ട്രിക് സ്കൂട്ടറുകളാണ് കൈനറ്റിക് ഡിഎക്സുമായി മത്സരരംഗത്തുണ്ടാവുക. എതിരാളികളുമായി കൈനറ്റിക്ക് DX-നെ ഒന്നു താരതമ്യം ചെയ്യാം.
കൈനറ്റിക് ഡിഎക്സും എതിരാളികളും: സവിശേഷതകൾ
കൈനറ്റിക് ഡിഎക്സ് ഇലക്ട്രിക് സ്കൂട്ടറിന് കരുത്ത് പകരുന്നത് റേഞ്ച്-എക്സ് നിർമിച്ച 2.6 kWh ബാറ്ററി പാക്കാണ്. ഇന്ത്യയിലെ മറ്റ് എൻഎംസി ബാറ്ററി സ്കൂട്ടറുകളേക്കാൾ നാലുമടങ്ങ് കൂടുതൽ ആയുസ്സ് ഇത് വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം, ബജാജ് ചേതക് 3001-ൽ 3.0kWh ബാറ്ററിയാണുള്ളത്. മണിക്കൂറിൽ 63 കിലോമീറ്റർ ഉയർന്ന വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു. ടിവിഎസ് ഐക്യൂബിൽ 3.5 kWh, 5.3 kWh ബാറ്ററി പാക്കുകൾ ഓപ്ഷനുകളായി ലഭ്യമാണ്.
ഏഥർ റിസ്ത എസിൽ 2.9 kWh, 3.7 kWh ബാറ്ററി പാക്കുകൾ ഓപ്ഷനുകളായുണ്ട്. ഹോണ്ട ആക്ടിവ ഇ-യിൽ 1.5 kWh വീതമുള്ള രണ്ട് ബാറ്ററികൾ ഉൾക്കൊള്ളുന്ന സ്വാപ്പബിൾ ബാറ്ററി സംവിധാനമാണുള്ളത്.
റേഞ്ച്
കൈനറ്റിക് സ്കൂട്ടറിന്റെ DX+ വേരിയന്റ് 116 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം, ചേതക് 3001, ഐക്യൂബ്, റിസ്ത S എന്നിവ ഒറ്റ ചാർജിൽ യഥാക്രമം 127 കിലോമീറ്റർ, 159 കിലോമീറ്റർ, 212 കിലോമീറ്റർ വരെ റേഞ്ച് അവകാശപ്പെടുന്നു. ഹോണ്ട ആക്ടിവ ഇ 102 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു.
വില
കൈനറ്റിക് DX ഇന്ത്യയിൽ 1.11 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് പുറത്തിറക്കിയത്. DX+ എന്നൊരു വേരിയന്റുമുണ്ട്. ഇതിന്റെ വില 1.17 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).
99,990 രൂപയാണ് (എക്സ്-ഷോറൂം) ബജാജ് ചേതക് 3001-ന്റെ വില. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ ടിവിഎസ് ഐക്യൂബ് S-ന് 1.09 ലക്ഷം രൂപയും (എക്സ്-ഷോറൂം), ഐക്യൂബ് ST-ക്ക് 1.28 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില.
കൂടാതെ, ഹോണ്ട ആക്ടിവ ഇ, ഏഥർ റിസ്ത S എന്നിവ കൈനറ്റിക് ഡിഎക്സിന് ശക്തമായ മത്സരം നൽകുന്ന മോഡലുകളാണ്. ഇവയുടെ വില യഥാക്രമം 1.17 ലക്ഷം രൂപയും (എക്സ്-ഷോറൂം), 1.12 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം).
Content Highlights: kinetic-dx-electric-scooter-vs-rivals
Published: 29 Jul 2025, 10:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented