കോഴിക്കോട്: കേരള അഡ്വഞ്ചർ ട്രോഫി 2024 ഓഫ് റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്‌ കോടഞ്ചേരിയിൽ തുടങ്ങി. അമെച്ചർ മത്സരങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ. ഫ്ലാഗ്ഓഫ് ചെയ്തു.

To advertise here,

കോടഞ്ചേരി നിരന്നപാറ കൈനടി പ്ലാന്റേഷൻസിലെ ‘തുഷാരഗിരി അഡ്വഞ്ചർപാർക്കി’ലാണ് മത്സരം. ഓപ്പൺ വിഭാഗങ്ങളിലുള്ള മത്സരങ്ങൾ ഞായറാഴ്ച രാവിലെ പത്തുമണിക്ക് ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഗതാഗതനിയമങ്ങളുടെ പ്രാധാന്യവും സുരക്ഷിതയാത്രയുടെ ആവശ്യകതയും ജനങ്ങളിലേക്ക് എത്തിക്കാനും ചാമ്പ്യൻഷിപ്പ് ലക്ഷ്യംവെക്കുന്നു. മോട്ടോർവാഹന വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ ടീം, കേരളപോലീസ് എന്നിവയുടെ സഹകരണത്തോടെയുള്ള സുരക്ഷാസംവിധാനങ്ങളെല്ലാം ഒരുക്കിയാണ് മത്സരം.