ഒരു വര്‍ഷം മുന്‍പ് അക്കൗണ്ട് തുടങ്ങിയ ഫര്ഹാന് ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് 28,600 ബസുകളുടെ റീല്‍സാണ്.

കാളികാവ് ബസ് സ്റ്റാൻഡിൽ നിന്ന് ബസുകളുടെ ദൃശ്യം പകർത്തുന്ന ഫർഹാൻ.
കാളികാവ്: ഫര്ഹാന് ബസുകളോടാണ് പ്രിയം. എന്നും ബസ്സ്റ്റാന്‍ഡിലെത്തുന്ന തുവ്വൂര്‍ പഞ്ചായത്തിലെ നീലാഞ്ചേരി സ്വദേശി പതാരി മുഹമ്മദ് ഫര്ഹാന് അവയുടെ ചിത്രവും വീഡിയോയും പകര്‍ത്തും. അവയെല്ലാം ഇന്‍സ്റ്റഗ്രാമില്‍ റീലുകളുമാക്കും.
ഒരു വര്‍ഷം മുന്‍പ് അക്കൗണ്ട് തുടങ്ങിയ ഫര്ഹാന് ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് 28,600 ബസ് റീലുകളാണ്. കാളികാവ്, വണ്ടൂര്‍ തുടങ്ങിയ സ്റ്റാന്‍ഡുകളില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തല്‍.
ദിവസവും 100 വീഡിയോകളും ചിത്രങ്ങളും വരെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. farhanvk81 എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നോക്കിയാല്‍ ബസുകളുടെ വീഡിയോയും പോസ്റ്റുകളും മാത്രമാണ് കാണാന്‍ കഴിയുക.
ചെറുപ്പത്തിലേ ബസുകളോട് വല്ലാത്ത താത്പര്യമായിരുന്നു ഫര്ഹാന്. കഴിഞ്ഞവര്‍ഷം സ്മാര്‍ട്ട് ഫോണ്‍ ലഭിച്ചതോടെയാണ് ബസുകളുടെ ഫോട്ടോയും വീഡിയോകളും എടുക്കല്‍ വിനോദമാക്കിയത്.
ലൈന്‍ ബസുകള്‍, ടൂറിസ്റ്റ് ബസുകള്‍, മിനി ബസുകള്‍ എല്ലാം ഫര്ഹാന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രദര്‍ശിപ്പിച്ചു. ഫര്ഹാന് ബസ് ജീവനക്കാര്‍ക്കിടയിലും സുപരിചിതനാണ്. പല വിനോദ യാത്രകളുടെയും കോഡിനേറ്ററായി ഫര്ഹാന് പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചു.
നിര്‍ധന കുടുംബത്തില്‍ ജനിച്ച ഫര്ഹാന് പ്ലസ്ടുവിന് ശേഷം പിഎസ്സി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഉമ്മയും ഒരു സഹോദരിയുമടങ്ങുന്നതാണ് കുടുംബം.
Content Highlights: Meet Farhan, a young bus enthusiast from Kalikavu, who has captured and shared over 28,600 bus reels on Instagram, showcasing his passion for all types of buses.
Published: 07 Oct 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented