സംസ്ഥാനത്തെ പഴയ ചരക്കുവാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) ഘടിപ്പിക്കുന്നത് ഒഴിവാക്കി. സംസ്ഥാനസര്‍ക്കാരാണ് ഇളവ് അനുവദിച്ചത്. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങള്‍ക്കെല്ലാം ഈ ഇളവ് ലഭിക്കും. 

To advertise here,

ചരക്കുവാഹന ഉടമകള്‍ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. പുതിയ ചരക്കുവാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാണ്. വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍തന്നെ ഇവ ഘടിപ്പിച്ചാണ് കൊടുക്കുന്നത്. 

കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടത്തിലെ ഭേദഗതിയെത്തുടര്‍ന്ന് നിലവിലുള്ള പൊതു യാത്രാ, ചരക്കുവാഹനങ്ങളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. 

പഴയ വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇതിലാണ് ഇളവ് നല്‍കിയത്.

അതേസമയം, യാത്രാവാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല. പഴയ യാത്രാവാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ജി.പി.എസ് ഘടിപ്പിക്കണം.

Content Highlights; GPS Tracking Device Is Not Mandatory In Old Goods Vehicle