
സംസ്ഥാനത്ത് യാത്രാവാഹനങ്ങളിലും സര്‍ക്കാര്‍വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) നടപ്പാക്കണമെന്ന പ്രഖ്യാപനംവന്നിട്ട് വര്‍ഷം അഞ്ചുകഴിഞ്ഞു. എന്നാല്‍, നിര്‍ദേശം ഫയലില്‍മാത്രം ഒതുങ്ങുകയാണ്. ഇതിനിടയിലാണ് ഫെബ്രുവരി 28-നകം ബസുകളില്‍ ക്യാമറ നിര്‍ബന്ധമാക്കണമെന്ന ഗതാഗതവകുപ്പിന്റെ പുതിയ പ്രഖ്യാപനം കഴിഞ്ഞദിവസം വന്നിരിക്കുന്നത്.
പോലീസ് വാഹനങ്ങളില്‍ പൂര്‍ണമായും ചില സ്വകാര്യ, ടൂറിസ്റ്റ് ബസുകളിലും സ്‌കൂള്‍വാഹനങ്ങളിലും ഭാഗികമായും ജി.പി.എസ്. സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം നിര്‍ബന്ധമാക്കിയത്. നിര്‍ഭയ കേസിനുശേഷം എല്ലാ സംസ്ഥാനങ്ങളോടും പൊതുവാഹനങ്ങളില്‍ ജി.പി.എസ്. സ്ഥാപിക്കാന്‍ 2017-ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
എന്നാല്‍, ജി.പി.എസ്. സംവിധാനം നടപ്പാക്കുന്നതിന് 2018 മാര്‍ച്ചുമുതല്‍ സ്വകാര്യബസ്സുടമകള്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടുവരികയാണ്. മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ 100 വാഹനങ്ങളില്‍ ഈ സംവിധാനം സ്ഥാപിച്ച് പരീക്ഷണാര്‍ഥം കണ്‍ട്രോള്‍ റൂം തുടങ്ങിയിരുന്നു. ആര്‍.ടി.ഒ. ഓഫീസുകളില്‍ പൊതുവാഹനങ്ങള്‍ നിരീക്ഷിക്കാനായി കണ്‍ട്രോള്‍ റൂം ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് 1,35,398 പൊതുവാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം വഴിയുള്ള വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസ് (വി.എല്‍.ടി.ഡി.) സ്ഥാപിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. പൊതുവാഹനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് 24 മണിക്കൂറും നിരീക്ഷിക്കാനാണ് വി.എല്‍.ടി.ഡി. സംവിധാനമെന്നും അധികൃതര്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, ഇ-ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള മഞ്ഞനമ്പര്‍പ്ലേറ്റുള്ള എല്ലാ പൊതുവാഹനങ്ങളിലും നിര്‍ബന്ധമാക്കുമെന്നായിരുന്നു 2021 മാര്‍ച്ചുമുതലുള്ള സര്‍ക്കാര്‍പ്രഖ്യാപനം.
പോലീസ് ആസ്ഥാനത്തുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം (ഇ.ആര്‍.എസ്.എസ്.-ഫോണ്‍: 112) വഴി വി.എല്‍.ടി.ഡി. സംവിധാനം ബന്ധിപ്പിക്കാനായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും അന്നത്തെ തീരുമാനം. ഇതിനായി കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങി (സി-ഡാക്) നെ സാങ്കേതികസഹായം നല്‍കാനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: GPS Devices in public service vehicle like buses and taxi vehicles, GPS tracking system
Published: 17 Feb 2023, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented