കാറിന്റെ ബോഡിയിലും ഹുഡ്, റൂഫ്, ഫെന്‍ഡറുകള്‍, ടെയില്‍ ലൈറ്റുകള്‍, വിന്‍ഡോകള്‍ എന്നിവയിലടക്കം ആഴത്തിലുള്ള പോറലുകള്‍ ഉണ്ടായിട്ടുണ്ട്.

കൗമാരക്കാരായ കുട്ടികളുടെ വികൃതികൾക്ക് പലപ്പോഴും മാതാപിതാക്കൾ 'വലിയ വില' കൊടുക്കേണ്ടി വരാറുണ്ട്. മറ്റുള്ളവരുടെ വാഹനങ്ങളടക്കം കേടുവരുത്തുന്ന സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകി പ്രശ്‌നം പരിഹരിക്കേണ്ടിവരും. എന്നാൽ നാല് ആൺകുട്ടികൾ ചേർന്ന് കേടുവരുത്തിയത് അയൽക്കാരന്റെ കോടികൾ വിലവരുന്ന ഫെരാരി കാറാണ്. ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകാൻ ഉടമ വിസമ്മതിച്ചതോടെ വിഷയം കോടതിയിലെത്തി.
മാതാപിതാക്കൾക്കെതിരെയാണ് കാറുടമ നിയമ നടപടിക്കൊരുങ്ങുന്നത്. അഞ്ച് കോടി രൂപയിലധികം വിലവരുന്ന ഫെരാരി 488 GTB സൂപ്പർകാറിനാണ് കേടുപറ്റിയത്. അറ്റകുറ്റപ്പണി നടത്താൻ 95 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഉടമ പറയുന്നത്.
തെക്കൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിങ് നഗരത്തിലാണ് സംഭവം. കാറുടമ ബിസിനസ്സ് ടൂർ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കണ്ടത് കോടികൾ വിലവരുന്ന കാറിൽ നിറയെ പോറലുകളും ബമ്പറിലെ വിള്ളലുമാണ്. അയൽപക്കത്തെ കുട്ടികൾ സൂപ്പർകാറിന് മുകളിൽ കയറി കളിച്ചതോടെയാണ് പോറലുകൾ വീണതെന്ന് ഉടമ കണ്ടെത്തി. ഇതോടെ കാറുടമ കുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചു. പ്രശ്‌നം മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും പരിഹാരമായില്ല.
ചുവപ്പ് നിറത്തിലുള്ള ഫെരാരി 488 GTB കാറിലാണ് നിറയെ പോറലുകളുണ്ടായത്. 3.6 ദശലക്ഷം യുവാനോളം (ഏകദേശം 5.04 കോടി രൂപ) വിലമതിക്കുന്ന കാറാണിതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു.
അയൽപക്കത്തുള്ള 10 വയസ്സിൽ താഴെ പ്രായമുള്ള നാല് കുട്ടികളാണ് കാർ കേടുവരുത്തിയതെന്ന് ഉടമ കണ്ടെത്തിയിട്ടുണ്ട്. നാല് ആൺകുട്ടികൾ കാറിന്റെ വിൻഡ് ഷീൽഡിൽനിന്ന് താഴേക്ക് നിരങ്ങിയിറങ്ങി കളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുളവടികൾ ഉപയോഗിച്ചും അവർ കാറിന് മുകളിൽ കയറിയിരുന്ന് കളിക്കുന്നുണ്ട്.
കാറിന്റെ ബോഡിയിലും ഹുഡ്, റൂഫ്, ഫെൻഡറുകൾ, ടെയിൽ ലൈറ്റുകൾ, വിൻഡോകൾ എന്നിവയിലടക്കം ആഴത്തിലുള്ള പോറലുകൾ ഉണ്ടായിട്ടുണ്ട്. മുൻ ബമ്പറിൽ വിള്ളലുമുണ്ട്. കേടുപാടുകൾ തീർക്കാൻ 100,000 യുവാനോളം (ഏകദേശം 95 ലക്ഷം രൂപ) ചിലവാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
കാർ നന്നാക്കാൻ വേണ്ടിവരുന്ന ഭീമമായ തുകയെപ്പറ്റി മനസിലാക്കിയശേഷം ഉടമ പോലീസിനെ സമീപിക്കുകയും കുട്ടികളുടെ മാതാപിതാക്കളുമായി രണ്ട് തവണ ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ നഷ്ടപരിഹാരമായി 5,000 യുവാൻ (ഏകദേശം 4.75 ലക്ഷം രൂപ) നൽകാം എന്നാണ് മാതാപിതാക്കൾ അറിയിച്ചത്. ഇതോടെയാണ് ഫെരാരി ഉടമ ചർച്ചകൾ അവസാനിപ്പിച്ച് പൂർണമായ റിപ്പയർ ചെലവ് ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.
Content Highlights: Ferrari 488 GTB severely damaged by children playing on the vehicle., Repair costs estimated between 29,360 and 100,000 yuan., Negotiations failed after parents offered only 5,000 yuan compensation., Owner has initiated a civil lawsuit to recover full repair costs.
Published: 03 Jul 2026, 09:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented