ദുബായ്: അപൂർവ വാഹന നമ്പർ പ്ലേറ്റുകളുടെ 119-ാമത് ലേലത്തിലൂടെ 9.8 കോടി ദിർഹം (ഏകദേശം 236 കോടി രൂപ) വരുമാനം നേടിയതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.
ബിബി 88 എന്ന നമ്പർ പ്ലേറ്റിന് മാത്രം 1.4 കോടി ദിർഹം (ഏകദേശം 33.82 കോടി രൂപ) ലഭിച്ചു. ഗ്രാൻഡ് ഹയാത്ത് ദുബായ് ഹോട്ടലിൽ നടന്ന ലേലത്തിൽ ഏറ്റവുംഉയർന്ന തുക സ്വന്തമാക്കിയതും ഇതേ നമ്പറിലൂടെയാണ്.
വൈ 31 (62.7 ലക്ഷം ദിർഹം), എം 78, ബിബി 777 (60 ലക്ഷം ദിർഹം വീതം) എന്നിവയാണ് ലേലത്തിൽ ഉയർന്ന തുക സ്വന്തമാക്കിയ മറ്റു നമ്പർ പ്ലേറ്റുകൾ. രണ്ടുമുതൽ അഞ്ച് അക്കങ്ങളുള്ള 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ലേലത്തിലുണ്ടായിരുന്നത്.
വാഹനപ്രേമികൾക്ക് ഇഷ്ടമുള്ള വാഹന നമ്പറുകൾ സുതാര്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തമാക്കാനുള്ള അവസരമാണ് ആർടിഎയുടെ ലേലങ്ങളിലൂടെ ലഭിക്കുന്നത്.
Content Highlights: Dubai`s RTA generated AED 9.8 crore from its 119th auction of rare vehicle number plates. The `BB 88` plate fetched AED 1.4 crore, topping the bids.
Published: 29 Sept 2025, 11:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented