ചെന്നൈ: ഒരൊറ്റത്തൂണിൽ അഞ്ച് റെയിൽപ്പാളങ്ങൾ. ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിൽ പോരൂർ മുതൽ ആഴ്‌വാർതിരുനഗർ വരെയുള്ള നാലു കിലോമീറ്റർ ഭാഗത്താണ് ഇതുവരുന്നത്. ലോകത്തുതന്നെ ആദ്യമായിരിക്കും ഇത്തരമൊരു നിർമിതിയെന്ന് ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ പ്രോജക്ട് ഡയറക്ടർ ടി. അർജുനൻ പറഞ്ഞു.
നിലവിൽ ചെന്നൈ മെട്രോയ്ക്ക് രണ്ടു പാതകളാണുള്ളത്. രണ്ടാം ഘട്ടത്തിൽ മൂന്നുപാതകൾകൂടി വരും. ഭൂനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന നാല്, അഞ്ച് പാതകൾ പോരൂർ മുതൽ ആഴ്‌വാർതിരുനഗർ വരെയുള്ള അഞ്ച് സ്റ്റേഷനുകൾ പങ്കുവെക്കും. സ്ഥലപരിമിതി കണക്കിലെടുത്ത് ഇത്രയും ഭാഗത്തെ പാതകളായിരിക്കും ഒറ്റത്തൂണിൽ രണ്ടു തട്ടുകളായി ഒരുക്കുക. താഴെയായിരിക്കും സ്റ്റേഷനുകൾ. രണ്ടാം നിലയിൽ നാലാം പാതയിലെ രണ്ടു പാളങ്ങളും മൂന്നാം നിലയിൽ അഞ്ചാം പാതയിലെ രണ്ടു പാളങ്ങളുമുണ്ടാവും. അറ്റകുറ്റപ്പണികൾക്കും മറ്റുമുള്ള ലൂപ് ലൈനായിരിക്കും നടുവിൽ. സ്റ്റേഷനുകളും പാതകളും തമ്മിൽ ലിഫ്റ്റും എസ്കലേറ്ററും വഴി ബന്ധിപ്പിക്കും.
ചെന്നൈ സെൻട്രലിൽനിന്ന് സെയ്‌ന്റ് തോമസ് മൗണ്ട് വരെയും വിംകോ നഗറിൽനിന്ന് വിമാനത്താവളം വരെയുമാണ് നിലവിലുള്ള ഒന്നും രണ്ടും പാതകൾ. മാധാവരം മുതൽ സിപ്‌കോട്ട് വരെയാണ് മൂന്നാംപാത വരുന്നത്.
പൂനമല്ലിയിൽനിന്ന് ലൈറ്റ് ഹൗസ് വരെയാണ് നാലാം പാത. മാധാവരം മുതൽ ഷോളിങ്കനല്ലൂർ വരെയാണ് അഞ്ചാം പാത. ആഴ് വാർതിരുനഗർ, വൽസരവാക്കം, കാരമ്പാക്കം, ആലപ്പാക്കം, പോരൂർ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാതകളാണ് ഒറ്റത്തൂണിൽ ഘടിപ്പിക്കുക. മൂന്ന്, നാല്, അഞ്ച് പാതകളുടെ നിർമാണം 2026 അവസാനത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Content Highlights: Chennai Metro`s Phase 2 features a world-first: 5 rail tracks on a single pillar
Published: 30 Jan 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented