ആറുവര്‍ഷംവരെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കാണ് പുകപരിശോധന നടത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന് മൂന്നുവര്‍ഷം കാലാവധി കിട്ടുക.

മലപ്പുറം: ബി.എസ്.VI വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നുവർഷമാകുക നിലവിലുള്ളവ പുതുക്കുമ്പോൾ. ഇക്കാര്യം വാഹനമുടമകളിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ബി.എസ്.-VI വാഹനങ്ങളുടെ പുക മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി.) കാലാവധി മൂന്നുവർഷമാക്കി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതിനുമുൻപ് അത്തരം ശ്രേണിയിലെ കാലാവധി ഒരുവർഷമായിരുന്നു. ഉത്തരവ് വന്നതോടെ നിലവിൽ സർട്ടിഫിക്കറ്റ് ഉള്ളവരും തങ്ങളുടെ കാലാവധി മൂന്നുവർഷമാണെന്ന് തെറ്റിദ്ധരിച്ചു.
പുതിയ ചട്ടം നിലവിൽവന്നശേഷം നേടുന്ന പി.യു.സി.കൾക്കാണ് കാലാവധി മൂന്നുവർഷമാകുകയെന്നത് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരുവർഷത്തെ കാലാവധി കഴിയുമ്പോൾ പുതിയത് എടുക്കുമ്പോൾ മാത്രമേ മൂന്നുവർഷ കാലാവധി സൂചിപ്പിക്കൂ.
ആറുവർഷംവരെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് പുകപരിശോധന നടത്തുമ്പോൾ സർട്ടിഫിക്കറ്റിന് മൂന്നുവർഷം കാലാവധി കിട്ടുക. ആറുമുതൽ 10വരെ പഴക്കമുള്ള വാഹനങ്ങൾ ഒരുവർഷവും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വണ്ടികൾ ആറുമാസം കൂടുമ്പോഴും പരിശോധന നടത്തണം.
ബി.എസ്.-VIലെ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ആറുവർഷംവരെ പഴക്കമുള്ളവ രണ്ടുവർഷം കൂടുമ്പോഴാണ് പരിശോധന നടത്തേണ്ടത്. ആറുമുതൽ 10 വർഷം വരെയുള്ളവയ്ക്ക് ഒരുവർഷവും 10 വർഷത്തിനു ശേഷമുള്ളവ ആറുമാസം കൂടുമ്പോഴും സർട്ടിഫിക്കറ്റ് നേടണം. ഇതുവരെ ഒരുവർഷ കാലാവധി കിട്ടിയിരുന്ന ബി.എസ്.-4 വണ്ടികൾ ഇനി ആറുമാസം കൂടുമ്പോൾ പരിശോധനയ്ക്കു ചെല്ലണം. ബി.എസ്.-1, ബി.എസ്.-2, ബി.എസ്.-3 വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങളും മൂന്നുമാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് പുതുക്കണം.
Content Highlights: New BS6 vehicles get a 3-year PUC validity only for certificates issued after the new rule implementation., Existing certificates retain their original validity until the next renewal., Private vehicles up to 6 years old qualify for the 3-year PUC validity., Older vehicles and transport vehicles follow separate 6-month, 1-year, or 2-year testing cycles.
Published: 29 Nov 2026, 02:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented