കൊച്ചി: ഭൂട്ടാൻവാഹനക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വാഹനങ്ങൾ പിടിച്ചെടുക്കാൻ കസ്റ്റംസ് പ്രിവന്റീവ് ഒരുങ്ങുന്നു. നടൻ ദുൽഖർ സൽമാന്റേതുൾപ്പെടെ 43 വാഹനം മാത്രമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തതും രേഖകൾ പരിശോധിച്ചതും. ഭൂട്ടാനിൽനിന്ന് കേരളത്തിലേക്ക് 220 എസ്‌യുവികൾ എത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
തങ്ങളുടെ വാഹനം ഭൂട്ടാനിൽ നിന്നുള്ളതാണെന്ന സംശയത്തിൽ ചില പ്രമുഖർ കസ്റ്റംസിനെ സമീപിച്ചിട്ടുണ്ട്. അതിനിടെ ഇന്ത്യൻ ആഭ്യന്തര സെക്രട്ടറി രാജേന്ദ്രകുമാറും ഭൂട്ടാൻ ആഭ്യന്തര സെക്രട്ടറി സോനം വാംഗിയലും തമ്മിൽനടന്ന ചർച്ചയിൽ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഭൂട്ടാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂട്ടാനിൽനിന്ന് ഇന്ത്യയിലേക്ക് വർഷങ്ങളായി വൻതോതിൽ എസ്‌യുവികൾ കടത്തുന്നുണ്ടെന്നും ആർടിഒ ഓഫീസുകളിൽ വ്യാജരേഖകൾ കാണിച്ച് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് ഒരുവർഷം മുൻപ് വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽനടന്ന അന്വേഷണം കോയമ്പത്തൂരിലെ ഷൈൻ മോട്ടോർസിലാണ് എത്തിയത്.
ഭൂട്ടാൻ സർക്കാരിന്റെ വ്യാജ എതിർപ്പില്ലാരേഖ (എൻഒസി) കാണിച്ചാണ് ഇന്തോ-ഭൂട്ടാൻ അതിർത്തിയിലൂടെ ഈ വാഹനങ്ങൾ കടത്തിയത്. വ്യാജരേഖ നിർമിച്ചതിനുപിന്നിൽ ഭൂട്ടാൻ പൗരനും വമ്പൻ വാഹന ഇടപാടുകാരനുമായ ഷാ കിൻലേയും ഭൂട്ടാൻ മുൻ കരസേനാ ഉദ്യോഗസ്ഥനുമാണ്. കസ്റ്റംസും ഇഡിയും കേരളത്തിലും തമിഴ്‌നാട്ടിലും നടത്തിയ റെയ്ഡുകളിൽ ഈ എൻഒസികളടക്കം പിടിച്ചെടുത്തിട്ടുണ്ട്.
Content Highlights: Customs plans to seize more vehicles in the Bhutan car smuggling case. Over 220 SUVs suspected to be smuggled from Bhutan to Kerala. Read the latest updates.
Published: 07 Nov 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented