കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് അവരുടെ വാഹനങ്ങളിലെ ബാറ്ററിയുടെ വിവരങ്ങൾ അറിയാനായി 'ബാറ്ററി പാസ്പോർട്ട്' സംവിധാനം വരുന്നു. ഇതുവഴി ബാറ്ററിയുടെ പ്രകടനം, കാലാവധി, വിതരണ ശൃംഖല അടക്കമുള്ള വിവരങ്ങൾ ക്യൂആർ കോഡ് മുഖേന പരിശോധിക്കാൻ കഴിയും.
ഇവികളിൽ ഏകദേശം 40 ശതമാനം ചെലവും ബാറ്ററികൾക്കാണ് വരുന്നത്. എന്നാൽ, ബാറ്ററി തകരാർ മൂലം ഇവികൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് കേന്ദ്രസർക്കാർ ബാറ്ററി പാസ്പോർട്ട് നടപ്പാക്കാനൊരു ങ്ങുന്നത്. ബാറ്ററി പാസ്പോർട്ടുമായി ബന്ധപ്പെട്ട് നിതി ആയോഗ് വിവിധ മന്ത്രാലയങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്.
ആധാർ കാർഡിനു സമാനമായി ഓരോ ബാറ്ററിക്കും സവിശേഷമായ തിരിച്ചറിയൽ നമ്പരോടുകൂടിയുള്ളതായിരിക്കും ബാറ്ററി പാസ്പോർട്ട് സംവിധാനം. ബാറ്ററി പാസ്പോർട്ട് സംവിധാനം നടപ്പിലായാൽ ബാറ്ററി സെല്ലുകൾ ഒരേ വർഷം നിർമിച്ചവയാണോ എന്നതടക്കം ഉറപ്പാക്കാനാകും. വിവിധ കാലഘട്ടങ്ങളിൽ നിർമിച്ച ബാറ്ററി സെല്ലുകൾ ഇറക്കുമതി ചെയ്ത് അത് വാഹനത്തിന്റെ ഒരേ മൊഡ്യൂളുകളിൽ ഉപയോഗിക്കുന്നത് ഇതുവഴി തടയാനാകും.
Content Highlights: Battery passport for electric vehicles
Published: 11 Jul 2025, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented