ഇന്ത്യയിലെ വൈദ്യുതവാഹന (ഇവി) വ്യവസായ രംഗം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് ടാറ്റാ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ചീഫ് പ്രോഡക്ട് ഓഫീസർ ആനന്ദ് കുൽക്കർണി. പുതിയ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താവിന് വേണ്ടതെന്തെന്ന് നൽകുക എന്ന വലിയ വെല്ലുവിളിയാണ് ടാറ്റ ഏറ്റെടുത്തിരിക്കുന്നത്. ഓരോ വാഹനത്തിലും ഉപഭോക്താവിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് നിർമിക്കുന്നത്.
വൈദ്യുതവാഹനങ്ങളെ ഉപഭോക്താക്കളിൽനിന്ന് അകറ്റി നിർത്തിയിരുന്ന ഓരോ സംശയത്തിനും നിവാരണം നൽകുകയാണിപ്പോൾ. കൂടിയ റെയ്‌ഞ്ചും ചാർജിങ് സ്റ്റേഷൻ ശൃംഖലയുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. കൂടുതൽ ശക്തിയേറിയ ചാർജറുകൾ വന്നതോടെ ചാർജിങ്ങിനെടുക്കുന്ന സമയത്തിലും ഏറെ കുറവുണ്ടായി. ടാറ്റയുടെ 18,000 ചാർജിങ് സ്റ്റേഷനുകളിൽ മിക്കവയും 60 വാട്ടിന്റേതാണ്. ചിലത് 100 വാട്ടുമുണ്ട്. അത്തരത്തിലുള്ള വളർച്ച ഇനിയും കൂടുമ്പോൾ ഇവികൾക്ക് ജനപ്രീതിയേറുമെന്ന് ഉറപ്പാണ്.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സോഡിയം അയോൺ ബാറ്ററികൾ ലിഥിയം അയോൺ ബാറ്ററികൾക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെയൊരു പ്രശ്നമുദിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു വൈദ്യുത വാഹനത്തിന്റെ പ്രധാന ഭാഗമായ ബാറ്ററികൾക്ക് പല രീതിയിലും പരിശോധനകൾ ആവശ്യമാണ്. സോഡിയം അയോൺ ബാറ്ററികളുടെ വരവ് ഭാവിയിൽ ഗുണം ചെയ്തേക്കാം. അന്താരാഷ്ട്ര വിപണിയിൽ ലിഥിയം അയോൺ ബാറ്ററികൾക്ക് വില കുറഞ്ഞിരിക്കുന്ന സാഹചര്യമാണിപ്പോൾ. അതിനാൽ രണ്ടും തമ്മിലുള്ള വിലയുടെ അന്തരം കുറവാണ്. പെട്ടെന്നൊരു മാറ്റത്തിന് ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റയുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ നൽകാനാണ് ശ്രമിക്കുന്നത്. കേരളം ടാറ്റയുടെ ഏറ്റവും മികച്ച വിപണിയാണ്. വൈദ്യുത വാഹനങ്ങളെ പെട്ടെന്നുതന്നെ സ്വീകരിക്കപ്പെടുന്നുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ മികച്ച സൗകര്യങ്ങൾ നൽകാൻ കമ്പനി എപ്പോഴും ശ്രദ്ധചെലുത്തുന്നു. കൂടുതൽ ചാർജിങ് കേന്ദ്രങ്ങൾ വ്യാപകമാക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Anand Kulkarni says EV industry India is on right track
Published: 12 Jun 2025, 12:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented