
നടന് അമിത് ചക്കാലക്കലും അദ്ദേഹത്തിന്റെ ലാന്ഡ് ക്രൂയിസറും | Photo: Facebook/Amith Chakalakkal
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി വിട്ടുകൊടുത്തു. ബോണ്ടിന്റേയും ബാങ്ക് ഗ്യാരണ്ടിയുടേയും അടിസ്ഥാനത്തിലാണ് വാഹനം തിരികെനൽകിയത്. അമിതിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറുടേതാണ് നടപടി. ഏത് സമയം ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുൾപ്പടെയുള്ള വ്യവസ്ഥകളും ഉണ്ട്.
നേരത്തേ, ഭൂട്ടാൻ വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഒട്ടേറെ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു.ഈ വാഹനങ്ങൾ താത്കാലികമായി വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകാൻ അവസരമുണ്ടെന്ന് ദുൽഖർ സൽമാന്റെ കേസിൽ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
ദുൽഖറിന് വാഹനം വിട്ടുകിട്ടിയതിനു പിന്നാലെ അമിത് ചക്കാലക്കൽ സമാന അപേക്ഷ സമർപ്പിക്കുകയായിരുന്നു. അതേസമയം, അമിതിന്റെ ഗ്യാരേജിൽനിന്ന് പിടിച്ചെടുത്ത മറ്റു വാഹനങ്ങുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടരുകയാണ്.
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കഴിഞ്ഞ അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് അമിത് നേരത്തേ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷത്തോളമായി വാഹനങ്ങൾ കൈമാറി വന്നതിന്റെ രേഖകൾ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹൻ സൈറ്റിൽ കയറിയാൽ ഈ വിവരങ്ങൾ അറിയാമെന്നും അമിത് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഭൂട്ടാനിൽനിന്ന് എത്തിയ വാഹനമാണോയെന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് തന്റെ കൈവശമുള്ള വാഹനങ്ങൾ പരിശോധിച്ചിരുന്നുവെന്നും ഭൂട്ടാനിൽ നിന്നുള്ള വാഹനമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പിടിച്ചെടുത്ത ആറ് വാഹനങ്ങൾ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങൾ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. ഞാൻ വാഹനങ്ങൾ പണിയുന്ന വർക്ക്‌ഷോപ്പിൽ എന്റെ കെയർ ഓഫിൽ പണിയെടുപ്പിക്കുന്നതിനായി വന്ന വാഹനങ്ങളാണിവ.
ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളിൽ നിന്ന് എടുത്തവയാണെന്നും ഇതിന്റെയെല്ലാം ഇൻവോയിസുകൾ കസ്റ്റംസിന് കൈമാറി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചിരുന്നു. കസ്റ്റംസ് പിടിച്ചതിൽ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അമിത് നേരത്തേ വ്യക്തമാക്കിയിരുന്നു.
Content Highlights: Actor Amit Chackalakal`s Land Cruiser SUV, seized by Kochi Customs, has been released on bond and bank guarantee. Details here.
Published: 29 Nov 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented