ബെംഗളൂരു: ഗിറ്റാറിനെ യാത്രക്കാരനായി എ.ഐ. ക്യാമറ തെറ്റിദ്ധരിച്ചപ്പോൾ സ്‌കൂട്ടർ ഉടമയ്ക്ക് 500 രൂപ പിഴ. പിൻസീറ്റിൽ യാത്രചെയ്തിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന കുറ്റത്തിനാണ് പിഴയൊടുക്കാനുള്ള ചലാൻ ലഭിച്ചത്.

To advertise here,

എന്നാൽ, പിൻസീറ്റിൽ ആരും യാത്രചെയ്തിട്ടില്ലെന്നും സ്‌കൂട്ടർ ഓടിച്ചിരുന്നയാളുടെ ചുമലിലെ ബാഗിലുണ്ടായിരുന്ന ഗിറ്റാറിനെ യാത്രക്കാരനാണെന്ന് എ.ഐ. ക്യാമറ ഫീഡ് ചെയ്തതാണെന്നും ചലാനിലെ ചിത്രത്തിൽനിന്ന് വ്യക്തമായി.

ബെംഗളൂരുവിലെ ഹെബ്ബാളിൽ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞദിവസം സ്‌കൂട്ടറിൽ യാത്രചെയ്യുമ്പോഴാണ് ഐ.ഐ. ക്യാമറ ദൃശ്യം പകർത്തിയത്. ഹെൽമെറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കാനുള്ള ഇ-ചലാൻ സ്‌കൂട്ടറിന്റെ രജിസ്റ്റേഡ് ഉടമയായ ഭാര്യയുടെപേരിൽ ലഭിച്ചപ്പോഴാണ് സൗവിക് വിവരമറിയുന്നത്.

ചലാനൊപ്പമുള്ള ചിത്രത്തിൽ യാത്രക്കാരനല്ല ഗിറ്റാറാണ് പിന്നിലുള്ളതെന്ന് വ്യക്തമായിരുന്നു. ഈ ചിത്രമടക്കം സൗവിക് സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം പുറത്തറിയിക്കുകയായിരുന്നു.