ന്ത്യയുടെ ഗതാഗത മേഖലയിൽ വലിയ വിപ്ലവമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വരവ് സൃഷ്ടിച്ചത്. എന്നാൽ, ഇപ്പോഴും ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാത്തതിന്റെ പ്രധാന കാരണം ചാർജിങ്ങിൽ നേരിടുന്ന പ്രശ്‌നങ്ങളാണ്. വാഹനം ചാർജ് നിറയാൻ എടുക്കുന്ന സമയം, ചാർജിങ് സംവിധാനങ്ങളുടെ ലഭ്യത കുറവ് തുടങ്ങിയവയെല്ലാം ഇതിൽപെടും. എന്നാൽ, ചാർജറുകളുടെ ലഭ്യത കുറവ് പരിഹരിക്കാനുള്ള മികച്ച ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

To advertise here,

രാജ്യതലസ്ഥാനമായ ഡൽഹി എൻസിആർ മേഖലകളിലെ ഇലക്ട്രിക് വാഹന ഉടമകൾക്കായി ഓൺ ഡിമാന്റ് ഡോർസ്‌റ്റെപ്പ് ചാർജിങ് സംവിധാനമാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിരിക്കുന്നത്. അതായത് ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് ഒറ്റ ഫോൺ കോളിൽ അവരുടെ വീട്ടുപടിക്കൽ ചാർജിങ് സംവിധാനം എത്തുന്നതാണ് ടാറ്റയുടെ പദ്ധതി. ഇതിനായി ഹോപ്പ് ചാർജർ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഡോർസ്‌റ്റെപ്പ് ചാർജിങ് സർവീസ് ഒരുക്കുന്നത്.

പാർക്കിങ് സ്ഥലങ്ങളിൽ ചാർജിങ്ങിനുള്ള സൗകര്യങ്ങൾ ഇല്ലാത്തവർക്കും ഹോം ചാർജറുകൾ ഉപയോഗിക്കാൻ സാധിക്കാത്ത ഉപയോക്താക്കൾക്കും ഒരു ബദൽ സംവിധാനമെന്ന നിലയ്ക്കാണ് ടാറ്റ മോട്ടോഴ്‌സ് ഈ സേവനം നൽകുന്നത്. ഹോപ് ചാർജ് ഡൽഹിയിൽ ഉടനീളം ഫാസ്റ്റ് ചാർജിങ് വാനുകൾ വിന്യസിപ്പിക്കും. ഉപയോക്താക്കൾക്ക് ഒരു ഡെഡിക്കേറ്റഡ് പ്ലാറ്റ്‌ഫോം വഴി ചാർജിങ് വാൻ ബുക്ക് ചെയ്യാൻ സാധിക്കും. ടാറ്റ ഇവി ഉപയോക്താക്കൾക്ക് സൗജന്യമായി ഈ സേവനം ലഭ്യമാക്കും.

മൂന്ന് സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളാണ് ഡോർ സ്‌റ്റെപ്പ് സംവിധാനത്തിൽ ഒരുക്കുന്നത്. 12 മാസത്തേക്കുന്ന സക്‌സെസ് 3.3 ആണ് ഇതിലൊന്ന്. 48 തവണ ഡോർ സ്‌റ്റെപ്പ് ഫാസ്റ്റ് ചാർജിങ്ങാണ് ഈ പാക്കേജിലുള്ളത്. 24 മാസത്തേക്കുന്ന സക്‌സെസ് 7.2 സ്‌കീമിൽ 96 ഫാസ്റ്റ് ചാർജിങ് സെക്ഷനുകൾ വീട്ടുപടിക്കൽ ലഭിക്കും. എക്‌സ്പീരിയൻസ് പ്ലാൻ ആറ് മാസത്തേക്കാണ് നൽകുന്നതിൽ ഇതിൽ 24 ഡോർ സ്‌റ്റെപ്പ് ഫാസ്റ്റ് ചാർജിങ്ങാണ് ഒരുക്കിയിരിക്കുന്നത്.