
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലെ പുതിയ താരമാണ് മഹീന്ദ്രയുടെ XEV 9e എന്ന മോഡല്‍. എ.ആര്‍.റഹ്‌മാന്‍, അനുരാഗ് കശ്യപ് തുടങ്ങിയ സെലിബ്രിറ്റികള്‍ ഈ വാഹനത്തിന്റെ ആദ്യ ഉടമകളില്‍ ചിലരാണ്. ബിഗ് സ്‌ക്രീന്‍ താരങ്ങളെ പോലെ തന്നെ ഉദ്യോഗസ്ഥരുടെയും പ്രിയപ്പെട്ട വാഹനമായി ഈ ഇലക്ട്രിക് എസ്‌യുവി മാറിയിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ഒഡിഷ ഗവര്‍ണര്‍ ഹരി ബാബു കമ്പംപതിയുടെ വാഹനവ്യൂഹത്തിലെത്തിയ മഹീന്ദ്ര XEV 9e.
ഒന്നും രണ്ടുമല്ല മൂന്ന് XEV 9e ആണ് രാജ്ഭവനിലെ വാഹനങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി ഉള്‍പ്പെടെ ഹരി ബാബു കമ്പംപതിയുടെ വാഹന വ്യൂഹത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെയാണ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. മലിനീകരണം കുറയ്ക്കുന്നത് മാത്രമല്ല ഫോസില്‍ ഫ്യുവല്‍ ഇന്ധനങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇലക്ട്രിക് വാഹനത്തിലേക്ക് മാറാന്‍ ആഹ്വാനം ചെയ്യുന്നുവെന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
മഹീന്ദ്രയുടെ മൂന്ന് XEV 9e ഇലക്ട്രിക് എസ്‌യുവികള്‍ക്ക് പുറമെ, ഏതാനും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇവ രാജ് ഭവന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനീഷിങ്ങിലുള്ള എസ്‌യുവികളാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, രാജ്ഭവന്‍ നെറ്റ് സീറോ എനര്‍ജി കാമ്പസാക്കി മാറ്റുന്നതിനായി സോളാര്‍ പാനലുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ബോണ്‍ ഇലക്ട്രിക് മോഡലുകളാണ് എക്‌സ്.ഇ.വി.9ഇ, ബി.ഇ.6 എന്നിവ. ഫ്യൂച്ചറിസ്റ്റിക് ലുക്കിലും വേള്‍ഡ് ക്ലാസ് ഫീച്ചറുകളിലും ഞെട്ടിച്ച ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വാഹനങ്ങള്‍ക്ക് കൂടി 30,000-ത്തില്‍ അധികം ബുക്കിങ്ങുകളാണ് ലഭിച്ചത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വെച്ച് കണക്കാക്കിയാല്‍ ആദ്യം ദിനം 8472 കോടി രൂപയാണ് മഹീന്ദ്രയുടെ പെട്ടിയില്‍ വീണത്.
പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വില 26.90 ലക്ഷം രൂപയാണ് (എക്സ്ഷോറൂം). അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മഹീന്ദ്ര എക്സ്.ഇ.വി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദമായ പാക്ക് ത്രീയുടെ വില 30.50 ലക്ഷം രൂപയാണ്. 9ഇ-യുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബി.ഇ.6 പാക്ക് ടൂ വേരിയന്റിന് 21.90 ലക്ഷം രൂപയും 9ഇ പാക്ക് ടൂ വേരിയന്റിന് 24.90 ലക്ഷം രൂപയുമാണ് വില.
59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.
Content Highlights: Odisha Governor buys 3 Mahindra XEV 9e EVs, promoting sustainable transport.
Published: 15 May 2025, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented