
ഇന്ത്യയിലെ എസ്.യു.വി. വിപണിയില്‍ ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് മഹീന്ദ്രയുടെ എക്‌സ്.യു.വി. 3XO. താരതമ്യേന കുറഞ്ഞ വിലയും സെഗ്മെന്റിലെ തന്നെ ആദ്യ ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് വലിയ ഡിമാന്റാണ് ബുക്കിങ്ങ് തുറന്നതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 50,000-ത്തില്‍ അധികം ബുക്കിങ്ങ് നേടിയതോടെ ഏതാനും മോഡലുകള്‍ക്ക് എങ്കിലും കാത്തിരിപ്പ് കാലാവധിയും ഉയര്‍ന്നിരിക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
മഹീന്ദ്ര എക്‌സ്.യു.വി. 3XO-യുടെ ബുക്കിങ്ങ് ഏറ്റവുമധികം ലഭിച്ചിട്ടുള്ളത് AX5, AX5L വേരിയന്റുകള്‍ക്ക് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ ഫീച്ചറുകള്‍ നല്‍കിയാണ് എ.എക്‌സ്.5 വേരിയന്റ് എത്തുന്നത്. 10.69 ലക്ഷമാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില.
അതുപോലെ തന്നെ ഫീച്ചര്‍ സമ്പന്നമായാണ് എ.എക്‌സ്.5 എല്‍ വേരിയന്റും എത്തുന്നത്. എ.എക്‌സ്.5 വേരിയന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ക്കൊപ്പം ലെവല്‍-2 അഡാസ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, കൂള്‍ഡ് ഗ്ലൗ ബോക്‌സ് ഫീച്ചറുകളാണ് അധികമായി ഈ വേരിയന്റില്‍ നല്‍കിയിട്ടുള്ളത്. 11.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഉയര്‍ന്ന വേരിയന്റായ എ.എക്‌സ്.7, എ.എക്‌സ്.7 എല്‍. വേരിയന്റുകള്‍ക്കും ഭേദപ്പെട്ട ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ എസ്.യു.വിയുടെ AX5, AX5 L, MX3, MX3 പ്രോ എന്നീ വേരിയന്റുകളുടെ വിതരണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്നത്. അതേസമയം, അടിസ്ഥാന മോഡലായ MX1, MX2, MX2 പ്രോ എന്നിവയുടേയും ഉയര്‍ന്ന വേരിയന്റുകളായ AX7, AX7 L എന്നിവയുടേയും വിതരണം ജൂണ്‍ അവസാനത്തോടെയായിരിക്കും ആരംഭിക്കുക. AX7, AX7 L വേരിയന്റുകള്‍ക്ക് മൂന്ന് മാസം വരെയാണ് ബുക്കിങ് കാലാവധി. അതേസമയം, അടിസ്ഥാന വേരിയന്റുകളുടെ ബുക്കിങ്ങ് കാലാവധി ആറ് മാസം വരെ നീളുമെന്നാണ് വിലയിരുത്തലുകള്‍.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലായി ഒമ്പത് വേരിയന്റുകളിലായാണ് മഹീന്ദ്ര ഈ കോംപാക്ട് എസ്.യു.വി. വിപണിയില്‍ എത്തിച്ചിരിക്കുന്നത്. എക്സ്.യു.വി. 3XO ഡീസല്‍ പതിപ്പിന് 9.99 ലക്ഷം രൂപ മുതല്‍ 14.99 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 7.49 ലക്ഷം രൂപ മുതല്‍ 15.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.
രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഈ വാഹനം നിരത്തുകളില്‍ എത്തിക്കുന്നത്. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110 ബി.എച്ച്.പി. പവറും 200 എന്‍.എം.ടോര്‍ക്കും, 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍ 130 ബി.എച്ച്.പി. പവറും 230 എന്‍.എം. ടോര്‍ക്കും 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 115 ബി.എച്ച്.പി. പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.
Content Highlights: Newly launched Mahindra XUV 3XO SUV Booking status and waiting period
Published: 27 May 2024, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented