ഹൈലെക്‌സ് ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പിന്റെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മോഡലാണ് നിര്‍മിക്കുകയാണ് ടൊയോട്ടയുടെ പുതിയ ലക്ഷ്യം

ടൊയോട്ടയുടെ പുതിയ ഹൈലെക്‌സ് | Photo: Toyota
ടൊയോട്ടയുടെ വാഹനങ്ങളില്‍ ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളെ പോലെ തന്നെ വലിയ ഫാന്‍ ബേസുള്ള മറ്റൊരു വാഹനമാണ് ഹൈലെക്‌സ് എന്ന ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് പതിപ്പ്. നിരവധി വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ഒരുപോലെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഈ വാഹനം മുഖംമിനുക്കലിന് വിധേയമായിരിക്കുകയാണ്. കാലഘട്ടം ആവശ്യപ്പെടുന്ന ഡിസൈന്‍ മാറ്റങ്ങളും സാങ്കേതികവിദ്യയുമായി എത്തിയിട്ടുള്ള പുതിയ ഹൈലെക്‌സ് ആഗോള വിപണിയിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
മുന്‍ മോഡലിനെ അപേക്ഷിച്ച് കൂടുതല്‍ ബോള്‍ഡ് ആയിട്ടുള്ള ഡിസൈനാണ് പുതിയ ഹൈലെക്‌സില്‍ വരുത്തിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ബ്ലാക്ക് സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, മുന്നില്‍ തന്നെ നല്‍കിയിട്ടുള്ള ഇന്‍ഗ്ലാസ് ടൊയോട്ട ബാഡ്ജിങ്, മസ്‌കുലര്‍ ബമ്പര്‍, സില്‍വര്‍ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഫോഗ്‌ലാമ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുന്നില്‍ വരുത്തിയിട്ടുള്ള പുതുമകള്‍.
മുന്‍ മോഡലുകളുടെ തുടര്‍ച്ച വശങ്ങളുടെ ഡിസൈനില്‍ കാണാനാകും. പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ച്, ഫെന്‍ഡറില്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ബാഡ്ജിങ്, കറുപ്പ് നിറം നല്‍കിയിട്ടുള്ള ബി പില്ലറും വിന്‍ഡോ ബോര്‍ഡറും അലോയി വീലുകള്‍, എല്‍ഇഡിയില്‍ തീര്‍ത്തിരിക്കുന്ന സ്‌റ്റൈലിഷ് ടെയ്ല്‍ ലൈറ്റുകള്‍, ഫുട്ട് സ്റ്റെപ്പ്, ടെയില്‍ ഗേറ്റിലെ ടൊയോട്ട ബാഡ്ജിങ്, ഷാര്‍ക്ക് ഫിന്‍ ആന്റിന എന്നിങ്ങനെ നീളുന്ന എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ള മറ്റ് അലങ്കാരപ്പണികള്‍.
ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പ് മോഡലില്‍ പ്രതീക്ഷിക്കാത്ത ഫീച്ചറുകളാണ് ഹൈലെക്‌സ് എപ്പോഴും നല്‍കുക. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇന്റീരിയറില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന ഫീച്ചര്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സെന്റര്‍ കണ്‍സോളില്‍ നല്‍കിയിട്ടുള്ള ഓള്‍ വീല്‍ ഡ്രൈവ് മോഡ് നോബ്, വയര്‍ലെസ് ചാര്‍ജിങ് പാഡ്, ലെതര്‍ സീറ്റുകള്‍ എന്നിങ്ങനെ നീളും അകത്തളത്തില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.
ടൊയോട്ടയുടെ ഐഎംവി ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹൈലെക്‌സ് ഒരുങ്ങുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്ക് പുറമെ, ഇലക്ട്രിക് കരുത്തിലും ഇത്തവണ ഹൈലെക്‌സ് എത്തുന്നുണ്ട്. 59.2 കിലോവാട്ട് ബാറ്ററി പാക്ക് ആണ് ഹൈലെക്‌സ് ഇവിയില്‍ നല്‍കുന്നത്. മുന്നിലേയും പിന്നിലേയും ആക്‌സിലുകളില്‍ നല്‍കുന്ന ഇരട്ട മോട്ടോറുകള്‍ കരുത്തേകുന്ന ഈ ഇലക്ട്രിക് വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 240 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഇലക്ട്രിക്കിനൊപ്പം തന്നെ നിലവില്‍ ഹൈലെക്‌സില്‍ കരുത്തേകുന്ന 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലും പുതിയ മോഡല്‍ എത്തും. ഡീസല്‍ എന്‍ജിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും നല്‍കും. 1000 കിലോഗ്രാമിന്റെ പേലോഡ് കപ്പാസിറ്റിയും 3500 കിലോഗ്രാം വരെ ഭാരം വലിക്കാനുള്ള ശേഷിയും പുതിയ ഹൈലെക്‌സിനുണ്ട്. ഹൈലെക്‌സ് ലൈഫ് സ്റ്റൈല്‍ പിക്ക്അപ്പിന്റെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മോഡലാണ് നിര്‍മിക്കുകയാണ് ടൊയോട്ടയുടെ പുതിയ ലക്ഷ്യം. 2028-ല്‍ ഇതും വിപണിയില്‍ എത്തും.
Content Highlights: Explore the updated Toyota Hilux with a striking new design and innovative electric powertrain. Discover its powerful features and capabilities. Click to learn more!
Published: 10 Nov 2025, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented