
കാഴ്ചയില്‍ വലിയ തലയെടുപ്പ് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കുഞ്ഞന്‍ കാറാണ് മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുള്ള എസ്-പ്രെസോ. എന്നാല്‍, യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ ആള്‍ അല്‍പ്പം മുമ്പിലാണെന്ന് തെളിയിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ സെയ്ഫര്‍ കാര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഗ്ലോബന്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റിലാണ് മാരുതി എസ്-പ്രെസോ ഇടിച്ച് ജയിച്ച് കരുത്ത് തെളിയിച്ചിരിക്കുന്നത്.
ക്രാഷ് ടെസ്റ്റില്‍ ത്രി സ്റ്റാര്‍ സുരക്ഷയാണ് എസ്-പ്രെസോ എന്ന ഈ കുഞ്ഞന്‍ വാഹനം കൈവരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷയില്‍ 17-ല്‍ 8.96 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49-ല്‍ 15 മാര്‍ക്കുമാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ റേറ്റിങ്ങില്‍ മുതിര്‍ന്നവര്‍ക്ക് മൂന്ന് സ്റ്റാറും കുട്ടികളുടെ സുരക്ഷയില്‍ രണ്ട് സ്റ്റാറുമാണ് നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച എസ്-പ്രെസോയാണ് മാരുതി സുസുക്കി ക്രാഷ് ടെസ്റ്റിനിറക്കിയത്.
2020 നവംബറില്‍ ഈ വാഹനത്തെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നെങ്കിലും കാര്യമായ പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും നടത്തിയ പരീക്ഷണത്തിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്താണ് എസ്-പ്രെസോ ആഫ്രിക്കന്‍ വിപണികളില്‍ എത്തിക്കുന്നത്. ഫൈവ് ഡോര്‍ മിനി എസ്.യു.വി. ശ്രേണിയില്‍ തന്നെയാണ് ഈ വാഹനം ആഫ്രിക്കയിലും വില്‍പ്പനയ്ക്ക് എത്തുന്നത്.
ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന എസ്-പ്രെസോ തന്നെയാണ് ആഫ്രിക്കയിലും എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ വില്‍ക്കുന്ന എസ്-പ്രെസോകള്‍ക്കും ഈ സുരക്ഷ റേറ്റിങ്ങ് ബാധകമാണെന്നാണ് വിലയിരുത്തലുകള്‍. ഡ്യുവല്‍ എയര്‍ബാഗ്, പ്രീടെന്‍ഷനറുകളും ഫോഴ്‌സ് ലിമിറ്റുമുള്ള സീറ്റ്‌ബെല്‍റ്റ് എന്നിവ ഈ വാഹനത്തില്‍ അടിസ്ഥാന സുരക്ഷ ഫീച്ചറുകളായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ മിനി-എസ്.യു.വി ശ്രേണിയില്‍ എത്തിയ വാഹനമാണ് മാരുതിയുടെ എസ്-പ്രെസോ. 2019 സെപ്റ്റംബറിലാണ് ഈ വാഹനം വിപണിയില്‍ എത്തിയത്. 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. ഇത് 67 ബിഎച്ച്പി പവറും 90 എന്‍.എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ എത്തുന്നുണ്ട്. 3.85 ലക്ഷം മുതല്‍ 5.63 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില.
Content Highlights: Maruti suzuki S-Presso achieve three star rating in global NCAP crash test, Maruti s-presso
Published: 30 Jun 2022, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented