
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെയാണ് മെറ്റ സി.ഇ.ഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. എന്നാല്‍, മറ്റ് പല സമ്പന്നരേയും പോലെ വാഹനശേഖരത്തിലേക്ക് അത്യാഡംബര വാഹനങ്ങള്‍ കുത്തിനിറയ്ക്കാതിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം രണ്ട് പ്രീമിയം വാഹനങ്ങളാണ് സ്വന്തമാക്കിയത്. അദ്ദേഹത്തിനും ഭാര്യയായ പ്രസില്ല ചാനിനും വേണ്ടി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ വാഹനങ്ങളാണ് സ്വന്തമാക്കിയത്.
സക്കര്‍ബര്‍ഗിനായി പോര്‍ഷെ 911 ജി.ടി.3 ടൂറിങ് പാക്കേജ് മോഡലാണ് സ്വന്തമാക്കിയതെങ്കില്‍, ഭാര്യ സ്വന്തമാക്കിയത് അല്‍പ്പം വെറൈറ്റി മോഡലാണ്. ഒറ്റനോട്ടത്തില്‍ പോര്‍ഷെ കയേന്‍ ടര്‍ബോ ജി.ടി. ആണെങ്കിലും വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിലൂടെ ഈ വാഹനത്തെ മിനിവാനാക്കി മാറ്റിയാണ് പ്രസില്ല സ്വന്തമാക്കിയത്. പോര്‍ഷെയുടെയും സതേണ്‍ കാലിഫോര്‍ണിയയിലെ വാഹന കസ്റ്റമൈസേഷന്‍ കമ്പനിയായ വെസ്റ്റ് കോസ്റ്റ് കസ്റ്റംസിന്റെ സഹകരണത്തോടെയുമാണ് രൂപമാറ്റം സാധ്യമായത്.
പോര്‍ഷെയുടെ സിഗ്നേച്ചര്‍ ഭാവങ്ങള്‍ നഷ്ടപ്പെടുത്താതെയുള്ള രൂപകല്‍പ്പനയാണ് കയേനില്‍ വരുത്തിയിരിക്കുന്നത്. മിനിവാന്‍ വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ തന്നെ വശങ്ങളില്‍ സ്റ്റൈഡിങ്ങ് ഡോറാണ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ, വാഹനത്തിന്റെ അകത്തും പുറത്തുമായി വേറേയും പുതുമകള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പോര്‍ഷെ ജി.ടി.3 ടൂറിങ് മോഡലിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്വന്തമാക്കിയത്.
ആഡംബര എസ്.യു.വി. വാഹനങ്ങളുടെ വിഭാഗത്തില്‍ എത്തുന്ന മോഡലാണ് പോര്‍ഷെ കയേന്‍. ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം ഉയര്‍ന്ന കരുത്തുമാണ് ഈ വാഹനം ഒരുക്കുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 632 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനത്തിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് മോഡും നല്‍കിയാണ് പോര്‍ഷെയും ഈ മോഡല്‍ എത്തിച്ചിരിക്കുന്നത്.
പോര്‍ഷെ 911 ജി.ടി.3 ടൂറിങ് പാക്കേജ് പെര്‍ഫോമെന്‍സ് മോഡലാണ്. 4.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 502 ബി.എച്ച്.പി. പവറും 470 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. മാനുവല്‍ ട്രാന്‍സ്മിഷന്‍ വാഹനമായ ഈ മോഡലില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്. കേവലം 3.9 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.
Content Highlights: Mark Zuckerberg Buys Two Porsches: A 911 GT3 Touring & Customized Cayenne
Published: 07 Oct 2024, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented