വരാനിരിക്കുന്ന 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി XEV 9S-ന്റെ ടീസർ പുറത്തിറക്കി മഹീന്ദ്ര. നിലവിലുള്ള XEV 9e-യെ അപേക്ഷിച്ച് താരതമ്യേന നീളമേറിയ വീൽബേസോടെയായിരിക്കും പുതിയ മോഡൽ വരുന്നത്. നവംബർ 27-ന് വാഹനം അവതരിപ്പിക്കും.
XEV 9e-യുടെയും അടിസ്ഥാനമായ മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും XEV 9S നിർമിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണിത്.
ഇത് വാഹനത്തിന്റെ നീളത്തിലും സീറ്റിങ് കോൺഫിഗറേഷനുകളിലും മാറ്റങ്ങൾ വരുത്താൻ അനുവദിക്കുന്നു. XEV 9e-യെ അപേക്ഷിച്ച് XEV 9S-ന്റെ കൂടിയ നീളം, മൂന്നാംനിര യാത്രക്കാരെ ഉൾക്കൊള്ളാൻ ആവശ്യമായ ഇടം ഉള്ളിൽ നൽകും.
ഫ്ലാറ്റ്-ഫ്ലോർ ലേഔട്ട്, നീളമേറിയ വീൽബേസ്, ക്രമീകരിക്കാവുന്ന രണ്ടാം നിര സീറ്റുകൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശാലമായ ഉൾവശമായിരിക്കും.
ബാറ്ററി, പവർട്രെയിൻ വിവരങ്ങൾ ഇപ്പോഴും രഹസ്യമായി വെച്ചിരിക്കുകയാണ് കമ്പനി. രാജ്യത്ത് ഇതിനകം വിൽപ്പനയിലുള്ള XEV 9e-ക്ക് സമാനമായ സവിശേഷതകൾ മഹീന്ദ്ര XEV 9s-നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാർജിൽ 656 കിലോമീറ്റർ റേഞ്ച് നൽകുന്ന 79 kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിച്ചേക്കാം.
XEV 9e-ക്ക് 59 kWh ബാറ്ററി പായ്ക്കും ലഭിക്കുന്നുണ്ട്. ഇത് ഒറ്റ ചാർജിൽ 542 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബ്രാൻഡിന്റെ മറ്റ് ബോൺ ഇലക്ട്രിക് വാഹനങ്ങളിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകൾ ഈ വാഹനത്തിലും ഉണ്ടാകും. റിയർ-വീൽ-ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകൾ ഉൾപ്പെടെ ഒന്നിലധികം വേരിയന്റുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
വാഹനത്തിന്റെ വിശദാംശങ്ങൾ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, XEV 9S പലതവണ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി, മഹീന്ദ്രയുടെ പുതിയ ഇവി നിരയിലെ കണക്റ്റഡ് എൽഇഡി ലൈറ്റിംഗ് ഘടകങ്ങളും XEV 9e-ൽ കണ്ടതുപോലുള്ള ത്രീ-സ്ക്രീൻ ഡിജിറ്റൽ ഡാഷ്‌ബോർഡ് സജ്ജീകരണവും പോലുള്ള ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കാം.
Content Highlights: Mahindra teases the upcoming XEV 9S, a spacious 7-seater electric SUV built on the INGLO platform. Discover its longer wheelbase, expected features, and debut date.
Published: 02 Nov 2025, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented