2024-ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ വാഹനങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മോഡലുകളാണ് മഹീന്ദ്രയുടെ ഇലക്ട്രിക് പതിപ്പുകളായ ബി.ഇ.6, എക്‌സ്.ഇ.വി 9ഇ എന്നിവ. ഫ്യുച്ചറിസ്റ്റിക് ലുക്ക്, പുതുതലമുറ ഫീച്ചറുകള്‍ തുടങ്ങിയവയായിരുന്നു ഈ വാഹനങ്ങളുടെ ഹൈലൈറ്റ്. ഈ രണ്ട് മോഡലുകളുടെയും പ്രാരംഭ വിലയാണ് 2024 നവംബറില്‍ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ബുക്കിങ്ങ് ആരംഭിക്കുന്നതിന് മുന്നോടിയായി ഏറ്റവും ഉയര്‍ന്ന വകഭേദത്തിന്റെ വില കൂടി പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍.
പാക്ക് വണ്‍, പാക്ക് ടൂ, പാക്ക് ത്രീ എന്നീ മൂന്ന് വേരിയന്റുകളിലാണ് മഹീന്ദ്ര ബി.ഇ.6 എത്തുന്നത്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 26.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അടിസ്ഥാന വേരിയന്റായ പാക്ക് വണ്ണിന് 18.90 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. 6ഇ മോഡലിന്റെ ബുക്കിങ്ങ് ഫെബ്രുവരി 14-ന് ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ വാഹനത്തിന്റെ വിതരണവും മഹീന്ദ്ര ആരംഭിക്കും.
മഹീന്ദ്ര എക്‌സ്.ഇ.വി. 9ഇ മോഡലിന്റെ ഉയര്‍ന്ന വകഭേദത്തിന്റെ വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. 30.50 ലക്ഷം രൂപയാണ് ഉയര്‍ന്ന വേരിയന്റായ പാക്ക് ത്രീയുടെ എക്‌സ്‌ഷോറൂം വില. 9ഇ-യുടെ അടിസ്ഥാന മോഡലിന് 21.90 ലക്ഷം രൂപയായിരുന്നു പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരുന്നത്. അതേസമയം, രണ്ട് മോഡലുകളുടെയും പാക്ക് ടൂ വേരിയന്റിന്റെ വില ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ വാഹനത്തിന്റെ വിതരണവും മാര്‍ച്ചിലാണ് ആരംഭിക്കുന്നത്. ഈ മാസം 14-നാണ് 9ഇയുടെ ടെസ്റ്റ് ഡ്രൈവ് ആരംഭിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ ആദ്യമായി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളാണ് ബി.ഇ.6ഇ, എക്.ഇ.വി.9ഇയും. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. ഈ വാഹനത്തിന്റെ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത.
ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് റേഞ്ചില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന വാഹനങ്ങളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്‌സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.
Content Highlights: Mahindra reveals Top end variant prices of BE 6e, XEV 9e Electric models
Published: 08 Jan 2025, 11:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented