ഡംബര സ്‌പോര്‍ട്സ് കാര്‍ ബ്രാന്‍ഡായ 'ലംബോര്‍ഗിനി'യുടെ ആഗോള ആര്‍ട്ട് പ്രോജക്ടിന്റെ ചിത്രീകരണം കേരളത്തില്‍ നടന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും പരിസരങ്ങളിലുമായി കേരളീയ പശ്ചാത്തലത്തില്‍ നടന്ന ചിത്രീകരണത്തിന് മലയാളികളായ വിമല്‍ ചന്ദ്രനും ശരണ്‍ വേലായുധനുമാണ് നേതൃത്വം നല്‍കിയത്. 

കേരളത്തിലെ അനുഷ്ഠാന രൂപങ്ങളായ പൂതന്‍, തിറ, കുമ്മാട്ടി, കാളിയും വേലയും എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനി ഇറ്റലിയില്‍ അവതരിപ്പിച്ച 'ഇറ്റലിയോടൊപ്പം, ഇറ്റലിക്കു വേണ്ടി' എന്ന ഫോട്ടോഗ്രഫി - ആര്‍ട്ട് പ്രോജക്ട് വന്‍ വിജയമായതോടെയാണ് ഇത് ഏഷ്യ-പസഫിക് മേഖലയിലേക്കും വ്യാപിപ്പിച്ചത്. 

ഈ മേഖലയിലെ ചിത്രീകരണത്തിനായി മലയാളികളായ വിമല്‍, ശരണ്‍ എന്നിവര്‍ക്ക് അവസരം ലഭിക്കുകയായിരുന്നു. ഇറ്റലിയുമായുള്ള കേരളത്തിന്റെ മുസിരിസ് ബന്ധം പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇവിടം തിരഞ്ഞെടുത്തതെന്ന് വിമല്‍ ചന്ദ്രന്‍ പറഞ്ഞു. ആര്‍ട്ടും കോണ്‍സെപ്റ്റും സ്റ്റില്‍ ഡിസൈനും അദ്ദേഹമാണ് ഒരുക്കിയത്. 

വീഡിയോ ചിത്രീകരണം ശരണ്‍ വേലായുധനും നിര്‍വഹിച്ചു. ഇരുവരും ചേര്‍ന്ന് ബെംഗളൂരുവിലും കൊച്ചിയിലുമായി 'ഓര്‍ഡിനറി സീക്രട്ട് ഫിലിംസ്' എന്ന പേരില്‍ ഡിജിറ്റല്‍ ഫിലിം നിര്‍മാണ കമ്പനി നടത്തുന്നുണ്ട്. 

ദൈവങ്ങളെ കാണാന്‍ ഉള്‍ഗ്രാമത്തിലെത്തിയ അന്യഗ്രഹ ജീവിയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ 'ദി മീറ്റിങ് പ്ലേസ്' എന്നാണ് പ്രോജക്ടിന് പേരിട്ടതെന്ന് ശരണ്‍ പറഞ്ഞു. 'ലംബോര്‍ഗിനി ഹുറക്കാന്‍' എന്ന കാറാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചത്.

Content Highlights: Luxury Sports Car Brand Lamborghini Art Shoot Conducted In Kerala