സീറ്റ്‌ ബെല്‍റ്റും എയര്‍ബാഗും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണ് ഇതു രണ്ടും. ഓടുന്ന വാഹനത്തിന്റെ അതേ വേഗമായിരിക്കും ശരീരത്തിനും. വാഹനം പെട്ടെന്ന് നിന്നാലും ശരീരത്തിന്റെ വേഗം കുറയില്ല. അതിനാലാണ് ശരീരത്തിന് കനത്ത ആഘാതമേല്‍ക്കുന്നത്. ഇത് തടയാനാണ് സീറ്റ്‌ ബെല്‍റ്റ്. സീറ്റ്‌ ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ല.

To advertise here,

വാഹനം അപകടത്തില്‍പ്പെട്ടാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എയര്‍ബാഗ് തുറക്കും. വന്‍ശക്തിയോടെയായിരിക്കും എയര്‍ബാഗുകള്‍ വിരിയുക. ബെല്‍റ്റിട്ടില്ലെങ്കില്‍ എയര്‍ബാഗിന്റെ ശക്തിയില്‍ മുന്നിലെ യാത്രക്കാരന് ഗുരുതര പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. സീറ്റ്‌ ബെല്‍റ്റ് ധരിച്ചാല്‍ യാത്രക്കാരന്റെ മുന്നോട്ടായല്‍ കുറയും. തലയിടിക്കാതെ എയര്‍ബാഗ് വിരിയുകയും ചെയ്യും.

സെന്‍സറുകളുടെ പ്രവര്‍ത്തനമാണിതിന് പിന്നില്‍. പിന്നിലെ യാത്രക്കാരും സീറ്റ്‌ ബെല്‍റ്റ് നിര്‍ബന്ധമായും ഇടണം. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ പിന്നിലെ സീറ്റ്‌ ബെല്‍റ്റിടാത്ത യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുപോകാനും സാധ്യതയുണ്ട്. ആഘാതത്തില്‍ പരിക്കും കൂടുതലായിരിക്കും. ആഡംബര വാഹനങ്ങളിലുള്ള വശങ്ങളിലെ എയര്‍ബാഗുകളും ആഘാതം കുറയ്ക്കും.