
ബി.എം.ഡബ്ല്യു എം (മോട്ടോര്‍സ്‌പോര്‍ട്ട്), മെഴ്‌സിഡസ് എ.എം.ജി. എന്നിവയെ പോലെ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിക്കുമുണ്ട് ഒരു പെര്‍ഫോമെന്‍സ് വാഹന വിഭാഗം. ഹ്യുണ്ടായി എന്‍ ലൈന്‍. ജന്മനാട്ടിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സജീവമായിരുന്ന ഹ്യുണ്ടായിയുടെ ഈ പെര്‍ഫോമെന്‍സ് വാഹന വിഭാഗം ഐ20 സെഡാന്റെ പെര്‍ഫോമെന്‍സ് മോഡലായ ഐ20 എന്‍ ലൈന്‍ എന്ന മോഡലിലൂടെ ഇന്ത്യയിലും ഹരിശ്രീ കുറിച്ചിരിക്കുകയാണ്.
ഹ്യുണ്ടായി ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ എത്തിച്ച ഐ20യാണ് എന്‍ ലൈനായി വേഷപകര്‍ച്ച നടത്തിയിരിക്കുന്നത്. അവതരണത്തിന് പിന്നാലെ ഈ വാഹനത്തിന്റെ ബുക്കിങ്ങ് തുറന്നതായും ഹ്യുണ്ടായി അറിയിച്ചു. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ഐ20 എന്‍ ലൈനിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 2019-മുതല്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വീണ്ടും രണ്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ പെര്‍ഫോമെന്‍സ് വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.
റെഗുലര്‍ ഐ20-യുടെ രൂപത്തിനൊപ്പം സ്‌പോര്‍ട്ടിയാക്കുന്നതിനുള്ള മിനുക്കുപണികള്‍ വരുത്തിയാണ് ഐ20 എന്‍ ലൈന്‍ എത്തിയിട്ടുള്ളത്. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പുതുമയുള്ള പ്രതലത്തില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, ബമ്പറിന്റെ ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് സ്ട്രിപ്പ്, എന്‍ ലോഗോ പതിപ്പിച്ചിട്ടുള്ള ബ്ലാക്ക് ഗ്രില്ല് എന്നിവയാണ് പുറംമോടിയില്‍ ഐ20 എന്‍ ലൈനിന് സ്‌പോര്‍ട്ടി ഭാവം ഒരുക്കുന്നത്. പെര്‍ഫോമെന്‍സ് വാഹനത്തിന് ഇണങ്ങുന്ന സസ്‌പെന്‍ഷനും എക്‌സ്‌ഹോസ്റ്റും ഇതില്‍ നല്‍കുന്നുണ്ട്.
16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് ഈ മോഡല്‍ നല്‍കിയിട്ടുള്ളത്. ബ്രേക്ക് കാലിപ്പറുകള്‍ക്ക് ചുവപ്പ് നിറം നല്‍കിയതും സ്‌പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നുണ്ട്. റിയര്‍ ഡിഫ്യൂസറും ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുമാണ് റെഗുലര്‍ മോഡലിന്റെ പിന്‍ഭാഗത്തെ ഡിസൈനില്‍നിന്ന് എന്‍ ലൈനിനെ വേറിട്ടതാക്കുന്നത്. റൂഫ് സ്‌പോയിലറും വിങ്ങ് സ്‌പോയിലറും രണ്ട് ടെയ്ല്‍ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഡാര്‍ക്ക് ക്രോമിയം ബാറും പുറം മോടിയുടെ സ്‌പോര്‍ട്ടി ഭാവത്തിന് മുതല്‍കൂട്ടാവുന്നുണ്ട്.
സ്‌പോര്‍ട്ടിയാക്കുന്നതിനുള്ള ചെറിയ മാറ്റങ്ങള്‍ ഒഴിച്ചാല്‍ അകത്തളം റെഗുലര്‍ ഐ20-ക്ക് സമാനമാണ്. ബ്ലാക്ക് കളര്‍ ഇന്റീരിയറില്‍ റെഡ് നിറത്തിലുള്ള അക്‌സെന്റുകളും റെഡ് ആംബിയന്റും നല്‍കിയിട്ടുള്ളതാണ് ഇന്റീരിയറിന്റെ ഭാവം. റെഡ് സ്റ്റിച്ചിങ്ങുകള്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ലെതര്‍ സീറ്റുകള്‍, മെറ്റല്‍ പെഡലുകള്‍, എല്‍ ബ്രാന്റ് ലെതര്‍ ഗിയര്‍നോബ്, പുതിയ ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, എന്‍ ബാഡ്ജിങ്ങ് എന്നിവയാണ് അകത്തളത്തെ സ്‌പോര്‍ട്ടിയാക്കുന്നതിനായി നല്‍കിയിട്ടുള്ളത്.
ലുക്കിനൊപ്പം പെര്‍ഫോമെന്‍സിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഐ20 എന്‍ ലൈന്‍. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ പെര്‍ഫോമെന്‍സ് കരുത്തന്റെ ഹൃദയം. ഇത് 118 ബി.എച്ച്.പി. പവറും 172 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഐ.എം.ടി., ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ഇതിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. N6 iMT, N8 iMT, N8 DCT എന്നീ മൂന്ന് വേരിയന്റുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.
Content Highlights: Hyundai i20 NLine Performance Hatchback Launched In India
Published: 24 Aug 2021, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented