മുംബൈ: പുതുവര്‍ഷത്തില്‍ കാര്‍വാങ്ങാന്‍ ചെലവേറും. കാറുകള്‍ക്ക് ജനുവരിമുതല്‍ രണ്ടുമുതല്‍ നാലുശതമാനംവരെ വില കൂട്ടാനാണ് കമ്പനികള്‍ തയ്യാറെടുക്കുന്നത്. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട, ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോര്‍, നിസാന്‍, ബെന്‍സ്, ബി.എം.ഡബ്ല്യു., കിയ, ഔഡി എന്നിങ്ങനെ മിക്ക കമ്പനികളും വിലവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ചെറുകാറുകള്‍ക്കും എസ്.യു.വി.കള്‍ക്കും ആഡംബരകാറുകള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കുമെല്ലാം വിലകൂടുമെന്ന് ഉറപ്പായി.
അസംസ്‌കൃതവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയും ഗതാഗതച്ചെലവുയര്‍ന്നതുമാണ് വിലവര്‍ധനയ്ക്കു കാരണമായി കമ്പനികള്‍ പറയുന്നത്. അതിനിടെ, എല്ലാ വര്‍ഷവും ഡിസംബറില്‍ സ്റ്റോക്ക് വിറ്റുതീര്‍ക്കാനായി കമ്പനികള്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഈ വിലവര്‍ധനയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
വിലവര്‍ധന ഇങ്ങനെ
• മാരുതി സുസുക്കി: എല്ലാ മോഡലുകള്‍ക്കും നാലു ശതമാനം
• ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ: എല്ലാ മോഡലുകള്‍ക്കും 25,000 രൂപ വരെ വര്‍ധന
• ടാറ്റ മോട്ടോഴ്‌സ്: കാറുകളുടെയും വൈദ്യുത വാഹനങ്ങളുടെയും വിലയില്‍ മൂന്നുശതമാനം. വാണിജ്യവാഹനങ്ങള്‍ക്ക് രണ്ടുശതമാനം
• മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര: എസ്.യു.വി.കള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും മൂന്നുശതമാനം
• കിയ: എല്ലാ മോഡലുകള്‍ക്കും രണ്ടുശതമാനം
• മെഴ്‌സിഡസ് ബെന്‍സ്: എല്ലാ മോഡലുകള്‍ക്കും മൂന്നുശതമാനം. കാറുകള്‍ക്ക് രണ്ടുലക്ഷം രൂപമുതല്‍ ഒന്‍പതുലക്ഷം രൂപവരെ ഉയരും
• നിസാന്‍: മാഗ്‌നൈറ്റിന് രണ്ടുശതമാനം. എക്‌സ് ട്രെയിലിന് വില കൂടില്ല
• അശോക് ലെയ് ലാന്‍ഡ്: എല്ലാ വാഹനങ്ങള്‍ക്കും മൂന്നുശതമാനം വരെ
• ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോര്‍, ഔഡി, ബി.എം.ഡബ്ല്യു. എന്നിവയുടെ എല്ലാ മോഡലുകള്‍ക്കും മൂന്നുശതമാനം.
Content Highlights: Car prices in India are set to increase by two to four percent from January 2024.
Published: 14 Dec 2024, 09:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented