ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളുടെ പട്ടികയിൽ ചൈനീസ് ബ്രാൻഡായ ബിവൈഡി (BYD) ഏറെ മുന്നിലാണുള്ളത്. കമ്പനിയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ആഗോള വിപണിയിലുള്ള സീഗൾ എന്ന മോഡൽ വഹിച്ച പങ്ക് വളരെ വലുതാണ്. പുറത്തിറക്കി വെറും 25 മാസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സീഗൾ യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. മാതൃരാജ്യമായ ചൈനീസ് വിപണിയിൽ 69,800 യുവാനാണ് (ഏകദേശം എട്ട് ലക്ഷം രൂപ) ഇതിൻ്റെ പ്രാരംഭ വില. അടുത്തിടെ യൂറോപ്യൻ വിപണിയിൽ ഡോൾഫിൻ സർഫ് (Dolphin Surf) എന്ന പേരിൽ ഈ ഇലക്ട്രിക് വാഹനം ബിവൈഡി പുറത്തിറക്കിയിരുന്നു.
കുറഞ്ഞ വില, ഒതുക്കമുള്ള ഡിസൈൻ എന്നിവയാണ് വൻ ഹിറ്റിലേക്കെത്താൻ സീഗളിനെ സഹായിച്ചത്. 2024-ൽ ചൈനയിലെ ഇലക്ട്രിക് വാഹന കണക്കുകളിൽ ഇത് ടെസ്‌ല മോഡൽ Y-യെ പോലും ഒരുഘട്ടത്തിൽ മറികടന്നു. 2025 മേയ് മാസത്തിൽ 60131 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിത്. പെട്രോൾ മോഡലുകൾ ഉൾപ്പെടെ പല കാറുകളെയും വിൽപ്പന ഈ കുഞ്ഞു ഇലക്ട്രിക് വാഹനം മറികടന്നു. ഫോക്സ് വാഗൺ ID.2, ഫിയറ്റ് 500e പോലുള്ള മോഡലുകളാണ് സീഗളിന്റെ പ്രധാന എതിരാളികൾ.
സർഫ്, ആക്ടീവ്, ബൂസ്റ്റ്, കംഫർട്ട് എന്നീ മൂന്ന് വേരിയന്റുകളിലാണ് ബിവൈഡി സീഗളിൻ്റെ യൂറോപ്യൻ പതിപ്പായ ഡോൾഫിൻ ലഭ്യമാകുന്നത്. ആക്ടീവ് വേരിയന്റിൽ 30 kWh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബൂസ്റ്റ്, കംഫർട്ട് വേരിയന്റുകളിൽ 43.2 kWh ബാറ്ററിയാണുള്ളത്. ഒറ്റ ചാർജിൽ 507 കിലോമീറ്റർ വരെ ഡോൾഫിൻ സർഫിന് സഞ്ചരിക്കാൻ കഴിയും. ഇതിൽ ഡിസി ഫാസ്റ്റ് ചാർജിങ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഉപയോഗിച്ച് വെറും 30 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.
വിലക്കുറവ് ഉൾപ്പടെയുള്ള ഘടകങ്ങളും മറ്റു സവിശേഷതകളും പരിഗണിക്കുമ്പോൾ, BYD സീഗളിന് ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ സ്ഥാനം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ബിവൈഡി നിലവിൽ ആറ്റോ 3, സീൽ, സീലിയോൺ പോലുള്ള മോഡലുകളുമായി രാജ്യത്തെ പ്രീമിയം മാർക്കറ്റ് പിടിച്ചെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സീഗളിനെ ഇന്ത്യൻ നിരത്തിലെത്തിക്കുമോയെന്ന് കാത്തിരുന്നുതന്നെ കാണാം.
Content Highlights: BYD Seagull Rules Global EV Sales
Published: 19 Jun 2025, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented