
സോളോ എന്ന ആന്ത്രപോളജി സിനിമയിലെ രുന്ദ്രയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് നേഹ ശര്‍മ. ഹിന്ദി, തെലുങ്ക്, പഞ്ചാബി തുടങ്ങി വിവിധ ഭാഷകളില്‍ തിളങ്ങുന്ന ഈ യുവനടി തന്റെ യാത്രകള്‍ക്കായി മെഴ്‌സിഡീസിന്റെ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്.യു.വി. മോഡലായ ജി.എല്‍.ഇയാണ് നേഹയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്ന പുതിയ വാഹനം.
ജി.എല്‍.ഇ.300ഡി, 450, 400ഡി എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്നുണ്ടെങ്കിലും ഇതില്‍ ഏത് വേരിയന്റാണ് നേഹ ശര്‍മ സ്വന്തമാക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 88 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ വാഹനത്തിന് മുന്നില്‍ നാളികേരം ഉടയ്ക്കുന്നതിന്റെ രസകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.
വേരിയന്റുകള്‍ക്ക് അനുസരിച്ച് മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്. 245 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകുന്ന 3.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 300ഡിയിലുള്ളത്. 325 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമേകുന്ന ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് 400ഡിയിലുള്ളത്. 450 മോഡല്‍ പെട്രോള്‍ എന്‍ജിനിലാണ് എത്തുന്നത്. ഇത് 365 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്കാണ് എല്ലാ മോഡലിലേയും ട്രാന്‍സ്മിഷന്‍.
നിരവധി ഫീച്ചറുകള്‍ക്കൊപ്പം കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ കൂടി നല്‍കുന്ന വാഹനമാണിത്. എയര്‍ സസ്‌പെന്‍ഷന്‍, മള്‍ട്ടി ബീം എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പനോരമിക് സണ്‍റൂഫ്, അണ്ടര്‍ ഗാര്‍ഡ് ആന്‍ഡ് അലുമിനിയം റണ്ണിങ്ങ് ബോര്‍ഡ് എന്നിവ ഈ വാഹനത്തിലെ ഹൈലൈറ്റാണ്. 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റ്, ലെതര്‍ അപ്‌ഹോള്‍സ്ട്രി, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സണ്‍ബ്ലൈന്‍ഡ്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി ഫീച്ചറുകളുടെ നീണ്ടനിര അകത്തളത്തിലുമുണ്ട്.
Content Highlights: Bollywood actress Neha Sharma buys Mercedes Benz GLE, Solo film actress Neha Sharma
Published: 05 Apr 2023, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented