
നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഒരു മികച്ച നടനാണ് ബോബി കുര്യന്‍. വാറണ്ട് ഡേവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ടൊയോട്ടയുടെ വാഹന നിരയിലെ എംപിവി മോഡലായ ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷനാണ് ബോബി കുര്യന്റെ ഗ്യാരേജിലേക്ക് എത്തിയിരിക്കുന്നത്.
കുടുംബത്തിലെ പുതിയ അംഗം എന്ന കുറിപ്പോടെ ബോബി കുര്യന്‍ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കോട്ടയത്തെ ടൊയോട്ട ഡീലര്‍ഷിപ്പായ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് അദ്ദേഹം ഈ വാഹനം വാങ്ങിയിരിക്കുന്നത്. ഹൈക്രോസ് വാഹന നിരയിലെ ഉയര്‍ന്ന വേരിയന്റിന്റെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള എക്‌സ്‌ക്ലുസീവ് എഡിഷന് 32.68 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
ഹൈക്രോസിന്റെ പ്രത്യേക പതിപ്പായി ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ എക്‌സ്‌ക്ലുസീവ് എഡിഷന്റെ വളരെ ചുരുക്കം യൂണിറ്റ് മാത്രമായിരിക്കും പുറത്തിറക്കുകയെന്നാണ് വിലയിരുത്തലുകള്‍. എയര്‍ പ്യൂരിഫയര്‍, ഫൂട്ട്വെല്‍ ലാമ്പ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി ഏതാനും അധിക ഫീച്ചറാണ് റെഗുലര്‍ ഹൈക്രോസ് മോഡലില്‍ നിന്ന് എക്സ്‌ക്ലുസീവ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. റെഗുലര്‍ ഹൈക്രോസിന്റെ ഉയര്‍ന്ന വകഭേദത്തേക്കാള്‍ 1.24 ലക്ഷം രൂപ അധികമാണ് എക്സ്‌ക്ലുസീവ് പതിപ്പിന്റെ വില.
ഇന്റീരിയറിലെ അധിക ഫീച്ചറുകള്‍ക്ക് പുറമെ, എക്സ്റ്റീരിയറില്‍ ഏതാനും കോസ്മറ്റിക് മാറ്റങ്ങളും എക്സ്‌ക്ലുസീവ് എഡിഷനില്‍ നല്‍കുന്നുണ്ട്. ഇരട്ട നിറമാണ് ഇതില്‍ പ്രധാനം. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നീ നിറങ്ങള്‍ക്കൊപ്പം കറുപ്പ് നിറത്തിലുള്ള റൂഫ്, പില്ലറുകള്‍, റിയര്‍വ്യൂ മിറര്‍ എന്നിവ ലുക്കിലെ പുതുമയാണ്. ഹൈക്രോസ് ബാഡ്ജിങ്, ഗ്രില്ല്, അലോയി വീല്‍ തുടങ്ങിയവയിലെ കറുപ്പ് നിറത്തിന്റെ സാന്നിധ്യം, ക്രോമിയം ട്രീറ്റ്മെന്റുകള്‍ എന്നിവയും ഈ വാഹനത്തിന് വേറിട്ട ലുക്ക് നല്‍കുന്നു.
ഹൈക്രോസിന്റെ റെഗുലര്‍ മോഡലുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് എക്സ്‌ക്ലുസീവ് എഡിഷനും എത്തിയിരിക്കുന്നത്. സെല്‍ഫ് ചാര്‍ജിങ്ങ് സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് സിസ്റ്റത്തിനൊപ്പം ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഹൈബ്രിഡ് മോഡലില്‍. ഇത് 186 പിഎസ് പവറും 206 എന്‍എം ടോര്‍ക്കും നല്‍കും. ഇ-ഡ്രൈവ് വിത്ത് സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് ആണ് ഇതിലെ ട്രാന്‍സ്മിഷന്‍.
ടി.എന്‍.ജി.എ. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ വി.വി.ടി.ഐ. പെട്രോള്‍ എന്‍ജിനാണ് ഹൈക്രോസിന്റെ റെഗുലര്‍ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്. 1987 സി.സിയില്‍ 174 പിഎസ് പവറും 205 എന്‍എം ടോര്‍ക്കുമാണ് റെഗുലര്‍ മോഡലിന്റെ കരുത്ത്. സിവിടി. ഗിയര്‍ബോക്സാണ് ഈ മോഡലില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹൈബ്രിഡ് മോഡലില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമാണ് നല്‍കിയിട്ടുള്ളത്. ഹൈബ്രിഡ് മോഡല്‍ 21 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമ്പോള്‍ റെഗുലര്‍ പെട്രോള്‍ പതിപ്പ് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കും.
Content Highlights: Malayalam actor Bobby Kurian buys the exclusive edition of the Toyota Innova Hycross
Published: 30 Jun 2025, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented