
96, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ നടിയാണ് ഗൗരി. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സജീവ സാന്നിധ്യമായ ഈ നടി തന്റെ യാത്രകള്‍ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 2021-ന്റെ ഒടുവില്‍ നിരത്തുകളില്‍ എത്തിച്ച ടൈഗൂണ്‍ എന്ന മിഡ്-സൈസ് എസ്.യു.വിയാണ് ഗൗരി സ്വന്തമാക്കിയിരിക്കുന്നത്.
ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പിലെത്തി വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോ നടി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഞാന്‍ സ്വന്തമാക്കുന്ന ആദ്യ വാഹനം ഏറ്റവും കരുത്തുള്ള ഒന്നാകണമെന്നായിരുന്നു ആഗ്രഹം, അത് ഈ ജര്‍മന്‍ ബീസ്റ്റ് അല്ലാതെ മറ്റേതാണ്. എന്ന കുറിപ്പോടെയാണ് താരം തന്റെ പുതിയ വാഹനത്തിന്റെ വിവരം പങ്കുവെച്ചിരിക്കുന്നത്. കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ നിറത്തിലുള്ള വാഹനമാണ് ഗൗരി തിരഞ്ഞെടുത്തിരിക്കുന്നത്.
1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ്, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് ടൈഗൂണ്‍ നിരത്തുകളിലെത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 115 പി.എസ്. പവറും 178 എന്‍.എം. ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ എന്‍ജിന്‍ 150 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എത്തിയിട്ടുള്ളത്. ഈ വാഹനത്തിന് 10.99 ലക്ഷം രൂപ മുതല്‍ 17.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജി.ടി, ജി.ടി. പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ഫോക്‌സ്വാഗണ്‍ MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്.
കണക്ടിവിറ്റി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമാണ് ടൈഗൂണിനെ ആകര്‍ഷകമാക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, പാര്‍ക്കിങ്ങ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്റര്‍, എ.ബി.എസ്. വിത്ത് ഇ.ബി.ഡി, ആറ് എയര്‍ബാഗ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ്, ഓട്ടോ ഡിമ്മിങ്ങ് ഐ.ആര്‍.വി.എം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍വ്യൂ ക്യാമറ, മള്‍ട്ടി കൊളീഷന്‍ ബ്രേക്ക്, എന്നിവയാണ് ഈ വാഹനത്തില്‍ സുരക്ഷ ഒരുക്കുന്നത്.
Content Highlights: Actress Gouri buys new Volkswagen Taigun SUV,96 movie fame Gouri buy her first car Volkswagen Taigun
Published: 22 Feb 2022, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented