ഹീന്ദ്രയുടെ സൂപ്പർഹിറ്റ് ഇലക്ട്രിക് കാറായ XEV 9e സ്വന്തമാക്കി സംഗീത സംവിധായകനും ഗായകനുമായ എ.ആർ. റഹ്മാൻ. വാഹനം തന്റെ ഗ്യാരേജിലെത്തിയെന്ന വിവരം അദ്ദേഹം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. ചുവപ്പ് നിറത്തിലുള്ള XEV 9e ആണ് റഹ്മാൻ വാങ്ങിയിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത ബാറ്ററി പായ്ക്കിനെക്കുറിച്ചും വേരിയന്റിനെക്കുറിച്ചും വ്യക്തമല്ല. 

To advertise here,

എൻ്റെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഇന്ത്യൻ ഇവി കാറായ മഹീന്ദ്ര XEV 9e സ്വന്തമാക്കിയെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. "ഈ സ്റ്റൈലൻ ഇന്ത്യൻ കാറിന്റെ ശബ്ദം ഞങ്ങളാണ് ഡിസൈൻ ചെയ്തത്(ഇത് കാശ് കൊടുത്ത് വാങ്ങിയതാണേ)." കാർ സ്വന്തമാക്കിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു

XEV 9e നല്‍കുന്ന ഫീച്ചറുകളും ഡ്രൈവിങ്ങ് അനുഭവവും ഏറെ ആകര്‍ഷിച്ചുവെന്നും ഉടന്‍ തന്നെ ഈ വാഹനം ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആദ്യകാഴ്ചയില്‍ തന്നെ അമ്പരപ്പിച്ച മോഡലാണിതെന്നും ലോകോത്തര നിലവാരമുള്ള വാഹനങ്ങള്‍ മഹീന്ദ്രയില്‍നിന്ന് എത്തുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എ.ആര്‍. റഹ്‌മാന്റെ സഹകരണത്തോടെയാണ് മഹീന്ദ്ര എക്‌സ്.ഇ.വി.9ഇ, ബി.ഇ.6 മോഡലുകളിലെ ശബ്ദസംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മോഡുകളുടെ ശബ്ദം, സിഗ്നല്‍ ശബ്ദങ്ങള്‍, സീറ്റ്‌ ബെല്‍റ്റ് അലേര്‍ട്ട്, ടേണ്‍ ഇന്റിക്കേറ്ററുകളുടെ ശബ്ദം തുടങ്ങിയവെല്ലാം എ.ആര്‍.റഹ്‌മാനാണ് ട്യൂണ്‍ ചെയ്തത്. 

മഹീന്ദ്രയില്‍നിന്ന് പുറത്തിറങ്ങിയ ആദ്യ ബോണ്‍ ഇലക്ട്രിക് മോഡലുകളാണ് എക്‌സ്.ഇ.വി.9ഇ, ബി.ഇ.6 എന്നിവ. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മഹീന്ദ്ര വികസിപ്പിച്ച ഇന്‍ഗ്ലോ ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങിയിട്ടുള്ള വാഹനങ്ങളാണ് ഇവ. ഫ്യൂച്ചറിസ്റ്റിക് ലുക്കിലും ഫീച്ചറുകളിലും ഞെട്ടിച്ച ഈ മോഡലുകൾ ഗംഭീര വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. 

എക്‌സ്.ഇ.വി.9ഇ മോഡലിന് 21.90 ലക്ഷം രൂപയാണ് പ്രാരംഭ വില. ബി.ഇ.6 മോഡലിന് 18.90 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 59 കിലോവാട്ട്, 79 കിലോവാട്ട് എന്നീ രണ്ട് ബാറ്ററിപാക്ക് ഓപ്ഷുകളാണ് ഈ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ 280 പി.എസ്. പവറും 380 എന്‍.എം. ടോര്‍ക്കുമേകും. 

ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ വെറും 20 മിനിറ്റ് മതിയെന്നതാണ് മറ്റൊരു സവിശേഷത. 59 കിലോവാട്ട് ബാറ്ററി പാക്ക് നല്‍കിയിട്ടുള്ള എക്സ്.ഇ.വി. 9ഇ ഒറ്റത്തവണ ചാര്‍ജില്‍ 542 കിലോമീറ്ററും 79 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ 656 കിലോമീറ്റര്‍ റേഞ്ചും നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ബി.ഇ.6 മോഡല്‍ 556 കിലോമീറ്ററും 682 കിലോമീറ്റര്‍ റേഞ്ചുമാണ് നല്‍കുന്നത്.