
ഇന്ത്യയിലെ നേക്കഡ് ബൈക്കുകളില്‍ മുന്‍നിര മോഡലുകളായ യമഹ FZ-FI, FZS-FI വാഹനങ്ങളുടെ 2021 പതിപ്പ് അവതരിപ്പിച്ചു. യമഹ FZ-FI ബൈക്കുകള്‍ക്ക് 1.03 ലക്ഷം രൂപ മുതലും FZS-FI ബൈക്കുകള്‍ക്ക് 1.07 ലക്ഷം രൂപയിലുമാണ് എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. FZ-യുടെ ഡാര്‍ക്ക് നൈറ്റ്, വിന്റേജ് എഡിഷന്‍ ബൈക്കുകളില്‍ ആക്‌സസറിയായി നല്‍കിയിരുന്ന കണക്ടഡ് ഫീച്ചറാണ് ഈ ബൈക്കുകളില്‍ ഇടംനേടിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
യമഹയുടെ മോട്ടോര്‍സൈക്കിള്‍ കണക്ട്-എക്‌സ് ബ്ലൂടൂത്ത് കണക്ടിവിറ്റി സംവിധാനമാണ് ഈ ബൈക്കുകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതില്‍ ആന്‍സര്‍ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, ഹസാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കണക്ടഡ് ഫീച്ചറുകള്‍ക്ക് പുറമെ, സൈഡ് സ്റ്റാന്‍ഡ് എന്‍ജിന്‍ കട്ട്-ഓഫ് സ്വിച്ചും പുതിയ യമഹ FZ-FI, FZS-FI ബൈക്കുകളില്‍ നല്‍കിയിട്ടുണ്ട്.
FZ-FI ബൈക്കുകള്‍ റേസിങ്ങ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറങ്ങളിലും FZS-FI ബൈക്കുകള്‍ ന്യൂ മാറ്റ് റെഡ്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് നൈറ്റ്, വിന്റേജ് എഡിഷന്‍ എന്നീ അഞ്ച് നിറങ്ങളിലുമാണ് എത്തിയിട്ടുള്ളത്. റൈഡിങ്ങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ബൈക്കുകളുടെ ഭാരം രണ്ട് കിലോഗ്രാം കുറച്ചതും ഈ വരവിലെ മാറ്റമായി കമ്പനി അവകാശപ്പെടുന്നു. 135 കിലോഗ്രാമാണ് ഈ ബൈക്കുകളുടെ ഭാരം.
മുന്‍ മോഡലില്‍ നിന്ന് ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ FZ-FI, FZS-FI ബൈക്കുകള്‍ എത്തിയിട്ടുള്ളത്. പുതുമയുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ലെന്‍സ് ക്ലിയര്‍ ഇന്റിക്കേറ്റര്‍ ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വലിയ പെട്രോള്‍ ടാങ്ക്, വീതിയുള്ള സിംഗിള്‍ പീസ് സീറ്റ്, അലോയി വീലുകള്‍, ബ്ലാക്ക് അവരണം നല്‍കിയുള്ള എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് എന്നിങ്ങനെയാണ് ഈ ബൈക്കുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
149 സി.സി. എയര്‍-കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് രണ്ട് ബൈക്കുകള്‍ക്കും കരുത്തേകുന്നത്. ഇത് 12.2 ബി.എച്ച്.പി.പവറും 13.6 എന്‍.എം.ടോര്‍ക്കുമേകും. അഞ്ച് സ്പീഡാണ് ട്രാന്‍സ്മിഷന്‍. സിംഗിള്‍ ചാനല്‍ എ.ബി.എസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കും നല്‍കിയാണ് സുരക്ഷ ഉറപ്പാക്കിയിട്ടുള്ളത്. 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഈ രണ്ട് ബൈക്കുകളിലും നല്‍കിയിട്ടുള്ളത്.
Content Highlights: Yamaha unleashes new & more versatile FZ series
Published: 09 Feb 2021, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented